Tuesday, July 8, 2025 4:40 pm

മണ്ണിരയെ വളർത്തി കംപോസ്റ്റുണ്ടാക്കാം ; മികച്ച ജൈവവളം വീട്ടിൽ ലഭ്യമാക്കാം

For full experience, Download our mobile application:
Get it on Google Play

മണ്ണിരകളെ ഉപയോ​ഗിച്ച് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങൾ കംപോസ്റ്റാക്കുന്ന വിദ്യയെയാണ് വെർമി കംപോസ്റ്റിങ് എന്നു പറയുന്നത്. സാധാരണഗതിയിൽ ചുവന്ന മണ്ണിരകളെയാണ് വെർമി കംപോസ്റ്റിങ്ങിന് ഉപയോ​ഗിക്കുന്നത്. പാഴായ ഭക്ഷണാവശിഷ്ടങ്ങൾ മണ്ണിരകൾ ആഹാരമാക്കുന്നു. ഇവ കഴിക്കുന്ന മണ്ണിരകളുടെ വിസർജ്യമാണ് പോഷകഗുണമുള്ള വളമായി നമുക്ക് ഉപയോ​ഗിക്കാൻ കഴിയുന്നത്.

യഥാർത്ഥത്തിൽ മണ്ണിനോടൊപ്പം മണ്ണിരയുടെ ശരീരത്തിനുള്ളിലെത്തുന്ന ജൈവവസ്തുക്കളാണ് ദഹനശേഷം പുറത്തുവരുന്നത്. ചെറിയ മൺകൂനകൾക്കു സമമായ ഈ മണ്ണിര വിസർജ്യമാണ് വേം കാസ്റ്റിംഗുകൾ (worm castings) അഥവാ കുരിച്ചിക്കട്ട എന്ന് അറിയപ്പെടുന്നത്. കുക്കിനിക്കട്ട, കുരിച്ചിൽ മണ്ണ്, കുരിക്കപ്പൂഴി എന്നിങ്ങനെ മണ്ണിരകളുടെ വിസർജ്യം കേരളത്തിൽ പല ഭാ​ഗത്തും പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇവ മണ്ണിലെ നൈട്രജന്റെ അളവ് വർദ്ധിപ്പിച്ച് മണ്ണിന്റെ ഫലപുഷ്ടി സംരക്ഷിക്കുന്നു. പത്തു മുതൽ 26 വരെ ഡി​ഗ്രി സെൽഷിയസ് താപനിലയിൽ മണ്ണിരകൾ മണ്ണിൽ സുഖമായി വളരും. ആവശ്യത്തിന് ഈർപ്പവും മണ്ണിനകത്ത് സഞ്ചരിക്കാനുള്ള ചെറിയ ദ്വാരങ്ങളും ഉണ്ടെങ്കിൽ പ്രകൃതിയുടെ കലപ്പകളായി വർത്തിച്ച് മണ്ണിര മണ്ണിന്റെ വളക്കൂറു വർദ്ധിപ്പിക്കും.

ചെറിയ പെട്ടിക്കകത്ത് കൂടുകളിലായി വളർത്തുന്ന മണ്ണിരകളാണെങ്കിൽ, ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചെറിയ കഷണങ്ങളായി മുറിച്ച് കൂടുകളിൽ നിക്ഷേപിക്കണം. മാംസാവശിഷടങ്ങളും മൃ​ഗക്കൊഴുപ്പും ഈ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെങ്കിൽ അവ വിഘടിക്കാൻ സമയമെടുക്കുക മാത്രമല്ല കുരിച്ചിലിന് ദുർ​ഗന്ധമുണ്ടാവാനും സാദ്ധ്യതയുമുണ്ട്. പൊതുവെ മണ്ണിരകൾ വളരുന്ന കൂടുകളിൽ ഈച്ചകളുടെയോ പാറ്റകളുടെയോ ശല്യം ഉണ്ടാവാറില്ല.

അഥവാ അങ്ങനെ കണ്ടു വരികയാണെങ്കിൽ രാസവസ്തുക്കളൊന്നും ചേർക്കരുത്. പകരം ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിച്ചശേഷം ഇളകിയ അല്പം മണ്ണ് ജലാംശത്തോടുകൂടി അതിന്റെ മുകളിൽ വിതറിയാൽ മതി. പന്ത്രണ്ട് മുതൽ പതിനേഴു ശതമാനം വരെ ഈർപ്പമാണ് മണ്ണിരകൾ വളരാൻ അനുയോജ്യമായത്. മണ്ണിന് ക്ഷാര ​ഗുണമോ അമ്ലഗുണമോ ആയാൽ മണ്ണിരകൾ ചത്തുപോവും. അതുകൊണ്ട് മണ്ണിന്റെ പിഎച്ച് (pH) മൂല്യം ഏഴായി തന്നെ നിലനിർത്താൻ ശ്രദ്ധിക്കണം.

വെർമി കംപോസ്റ്റിങ് ആവശ്യത്തിന് മണ്ണിരയെ വളർത്താൻ നിശ്ചിത വലിപ്പമുള്ള കൂടുണ്ടാക്കി വേണ്ടത്ര മണ്ണും ജലാംശവും ഉറപ്പുവരുത്തണം. കാർഡ് ബോർഡ് ബോക്സുകളോ മരപ്പെട്ടികളോ പ്ലാസ്റ്റിക് പാത്രങ്ങളോ മണ്ണിരയെ വളർത്താൻ ഉപയോ​ഗിക്കം. വെള്ളം ഊർന്നുപോകുന്നതിനും വായു സഞ്ചാരത്തിനും ആവശ്യമായ ദ്വാരങ്ങൾ ഈ പെട്ടികളിൽ ഇട്ടുകൊടുക്കണം. ഭക്ഷണാവശിഷ്ടങ്ങൾ കൃത്യമായ അളവിൽ നൽകുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ കുരിച്ചിൽ നീക്കി, അവശ്യത്തിനു മണ്ണു ചേർത്ത് സന്തുലിത സാഹചര്യം ഒരുക്കിയാൽ മണ്ണിരകൾ അവിരാമം ജോലിചെയ്യും. ചിലപ്പോൾ രണ്ടു മുതൽ പതിനഞ്ചു വർഷം വരെ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...

നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം : നാളെ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച്...

അയ്യപ്പസേവാസംഘം 80-ാം വാർഷികാഘോഷം നടന്നു

0
ചെങ്ങന്നൂർ : അഖിലഭാരത അയ്യപ്പസേവാസംഘം 80-ാം വാർഷികത്തോടുനബന്ധിച്ച് മധുരയിൽ നടന്ന...

1.2 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കുന്നംകുളം എക്‌സൈസ് അറസ്റ്റ് ചെയ്തു

0
തൃശൂര്‍: 1.2 കിലോ കഞ്ചാവുമായി കാണിപ്പയ്യൂര്‍, പുതുശേരി സ്വദേശികളായ രണ്ടു യുവാക്കളെ...