ഇരവിപേരൂർ : പഞ്ചായത്തിലെ പൂതക്കുഴി ഐസിഡിഎസ് 23-ാം നമ്പർ അങ്കണവാടി വെർട്ടിക്കൽ ന്യൂട്രീഷ്യൻ ഗാർഡൻ യൂണിറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള നിർവഹിച്ചു. കുറഞ്ഞ സ്ഥലത്ത് കൂടുതൽ പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഇതിന്റെ യൂണിറ്റ് സജ്ജമാക്കിയത്. ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി ഉപപദ്ധതിപ്രകാരം എല്ലാവർക്കും സമീകൃത ഭക്ഷണം ഉറപ്പുവരുത്തുക ഇതിലൂടെ ലക്ഷ്യമാക്കുന്നു. പഞ്ചായത്തംഗം ബിജി ബെന്നി അധ്യക്ഷത വഹിച്ചു.
കെവികെ മേധാവി സീനിയർ സയന്റിസ്റ്റ് ഡോ. സി.പി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. ഓതറ വികാസ് സെന്റർ ഡയറക്ടർ റവ.ഫെബിൻ മാത്യു, കോയിപ്രം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ മിനി എബ്രഹാം, കൃഷിവിജ്ഞാന സ്‌പെഷ്യലിസ്റ്റ് നോഡൽ ഓഫീസർ ഡോ. ഷാനാ ഹർഷൻ, ഗീതാ രമേശ് എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് പച്ചക്കറിത്തൈകൾ, വിവിധ വിത്തിനങ്ങൾ, പോട്ടിങ് മിശ്രിതം നിറച്ച ഗ്രോബാഗുകൾ, ജൈവവളം, സ്‌പ്രേയറുകൾ തുടങ്ങിയ ഉത്പാദനോപാധികൾ വിതരണം ചെയ്തു.