ഡിസ്‌നിയുമായികൈകോര്‍ത്ത് മിക്കി മൗസ് എഡിഷന്‍ പുറത്തിറക്കുകയാണ് വിഖ്യാത ഇറ്റാലിയന്‍ ബ്രാന്‍ഡായ വെസ്പ. പരമ്പരാഗത സ്‌കൂട്ടര്‍ ശൈലി പൊളിച്ചെഴുതിയ മോഡലുകളില്‍ ഒന്നായാണ് പിയാജിയോ വെസ്പ വാഴ്ത്തപ്പെടുന്നത്. ക്ലാസിക് ശൈലിക്കൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളും ആധുനിക രൂപവും കോര്‍ത്തിണക്കിയാണ് വെസ്പ വിപണിയില്‍ വിജയം കൊയ്തത്. ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാവ് അടുത്തിടെ വെസ്പ ഡ്യുവല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ എന്റര്‍ടെയ്ന്‍മെന്റ് രംഗത്തെ ഭീമന്‍മാരായ ഡിസ്നിയും വെസ്പയും തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതായിരിക്കും ഈ സഹകരണം.
ഡിസ്നിയുടെ ഏറ്റവും പുതിയ സിനിമയായ ലൂക്കയില്‍ പ്രധാന കഥാപാത്രത്തിന്റെ സഞ്ചാരം പ്രധാനമായും വെസ്പയിലാണ്. ഇതിന് പിന്നാലെയാണ് ഡിസ്നിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് വിഖ്യാത ബ്രാന്‍ഡുകള്‍ വെസ്പ മിക്കി മൗസ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ മിക്കി മൗസ് എഡിഷന്‍ തപ്പിയാല്‍ നിങ്ങള്‍ക്ക് അതില്‍ മിക്കി മൗസിന്റെ മുഖം കാണാന്‍ സാധിക്കില്ല. എന്നിരുന്നാലും അതിസൂക്ഷമമായും രസകരമായുമാണ് അത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
യെല്ലോ, ബ്ലാക്ക്, റെഡ്, വൈറ്റ് എന്നീ ബേസ് കളറുകളിലാണ് വെസ്പ മിക്കി മൗസ് എഡിഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇവയെല്ലാം മിക്കി മൗസിന്റെ പ്രതീകങ്ങളാക്കുന്നു. യെല്ലോ വീലുകളും ഫ്രണ്ട് ഫെന്‍ഡറുകളും മിക്കി മൗസിന്റെ ഷൂസ് പ്രതിനിധീകരിക്കുന്നു. കറുത്ത മിററുകള്‍ അതിന്റെ വൃത്താകൃതിയിലുള്ള ചെവികളെ പ്രതിനിധീകരിക്കുന്നു. മിക്കി മൗസിന്റെ ട്രൗസറുകളെയാണ് ചുവപ്പ് നിറം പ്രതിനിധീകരിക്കുന്നത്. കറുത്ത ബേസ് കോട്ട് മിക്കിയുടെ കറുത്ത രോമത്തെ സൂചിപ്പിക്കുന്നു.
സ്‌കൂട്ടറിന്റെ ഫേ്ലാര്‍ബോര്‍ഡില്‍ മിക്കി മൗസിന്റെ കാര്‍ട്ടൂണ്‍ കാണാം. ബ്ലാക്ക് ഷേഡില്‍ ഒന്നിലധികം മിക്കി മൗസ് കഥാപാത്രങ്ങളെ കൊണ്ട് നിര്‍മ്മിച്ച ഒരു വെളുത്ത ഗ്രാഫിക് പാറ്റേണ്‍ അവതരിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ വെസ്പ മിക്കി മൗസ് എഡിഷന്റെ സീറ്റിലും ഫ്രണ്ട് ഏപ്രണിലും മിക്കി മൗസിന്റെ ഒപ്പുകളും കാണാം. നിലവില്‍ 50 സിസി, 125 സിസി, 150 സിസി മോഡലുകള്‍ ഉള്‍പ്പെടെയുള്ള പ്രൈമവേര സ്‌കൂട്ടറകള്‍ക്കൊപ്പമാണ് ഈ മിക്കി മൗസ് പതിപ്പ് വെസ്പ വാഗ്ദാനം ചെയ്യുന്നത്.
വെസ്പ പ്രൈമവേര ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വെസ്പയുടെ ഈ മിക്കി മൗസ് എഡിഷന്‍ നമുക്ക് ഇന്ത്യന്‍ നിരത്തുകളില്‍ അടുത്തൊന്നും കാണന്‍ പറ്റിയേക്കില്ല. ഇതിനൊപ്പം ശ്രദ്ധേയമായ മറ്റൊരു സംഗതി മിക്കി മൗസ് എഡിഷന് യോജിക്കുന്ന തരത്തിലുള്ള ഒരു ഹെല്‍മെറ്റും വെസ്പ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് ഒരു ആഡ് ഓണ്‍ ഓഫറിംഗ് ആയിരിക്കും. അടുത്തിടെ ചില കിടിലന്‍ പരിഷ്‌ക്കാരങ്ങളോടെ ഏറ്റവും പുതിയ 2023 മോഡല്‍ വെസ്പ 125, 150 മോഡലുകള്‍ പിയാജിയോ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.
1.32 ലക്ഷം രൂപയാണ് 125 സിസി VXL വേരിയന്റുകളുടെ എക്സ്ഷോറൂം വില. അതേസമയം 150 സിസി SXL വെസ്പ വേരിയന്റുകള്‍ക്ക് 1.49 ലക്ഷം രൂപയാണ് എക്‌സ്ഷോറൂം വിലയായി മുടക്കേണ്ടത്. നവീകരണങ്ങളുടെ ഭാഗമായി സ്‌കൂട്ടറുകള്‍ക്ക് പുതുപുത്തന്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും പിയാജിയോ സമ്മാനിച്ചിട്ടുണ്ട്. പുത്തന്‍ നിറങ്ങള്‍ക്കൊപ്പം പിറകിലെ യാത്രക്കാരുടെ കംഫര്‍ട്ട് മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സുഖപ്രദമായ ബാക്ക്‌റെസ്റ്റാണ് കമ്പനി ഇതിനായി വാഹനത്തില്‍ സമ്മാനിച്ചിരിക്കുന്നത്. ഇതിന് പുറമെ ബോഡി പാനലുകളില്‍ നല്‍കിയിരിക്കുന്ന പുതിയ സ്റ്റിക്കറുകള്‍ സ്‌കൂട്ടറിന് പുതുമ നല്‍കുന്നുണ്ട്. മൊത്തത്തില്‍ സ്‌കൂട്ടറിന്റെ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. കൂടാതെ 20 ശതമാനം എഥനോള്‍ കലര്‍ന്ന E20 ഫ്യുവലിലും പ്രവര്‍ത്തിക്കാന്‍ വെസ്പ സ്‌കൂട്ടറുകള്‍ പ്രാപ്തമാണിപ്പോള്‍.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033