ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളുടെ കാര്യമെടുത്താൽ റിലയൻസ് ജിയോയാണ് കൂട്ടത്തിലെ വമ്പൻ. വരിക്കാരുടെ എണ്ണത്തിൽ ജിയോയ്ക്ക് പിന്നിലാണെങ്കിലും എയർടെലും പ്രതാപശാലി തന്നെ. ഇന്ത്യൻ ടെലിക്കോം വിപണിയിൽ ഈ രണ്ട് വമ്പന്മാർക്കും പിന്നിൽ മൂന്നാമതായാണ് വിഐ എന്ന വോഡാഫോൺ ഐഡിയയുടെ സ്ഥാനം. ജിയോയും എയർടെലും മത്സരിച്ച് 5ജി വ്യാപനവുമായി മുന്നേറുമ്പോൾ ചില സാമ്പത്തിക പ്രതിസന്ധികൾ കാരണം വിഐക്ക് നിസഹായരായി നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ പരിശോധിച്ചാൽ 50 രൂപയിൽ താഴെ നിരക്കിൽത്തന്നെ തെരഞ്ഞെടുക്കാവുന്ന 7 ഓപ്ഷനുകൾ കാണാം. മറ്റൊരു ടെലിക്കോം കമ്പനിയും നൽകാത്തത്ര വൈവിധ്യമാർന്ന ഡാറ്റ പ്ലാൻ ഓപ്ഷനുകളാണ് വിഐ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചിരിക്കുന്നത്. 50 രൂപയിൽ താഴെ നിരക്കിലുള്ള വിഐ ഡാറ്റ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
17 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : വിഐയുടെ ഡാറ്റ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ആണ് 17 രൂപയുടേത്. രാത്രി മുഴുവൻ സൗജന്യ ഡാറ്റ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്‍റെ പ്രത്യേകത. 12AM മുതൽ 6AM വരെ അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാൻ നൽകുന്നു. ഒരു ദിവസമാണ് ഈ പ്ലാനിന്‍റെ വാലിഡിറ്റി.
19 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 24 മണിക്കൂർ വാലിഡിറ്റിയിൽ ആകെ 1 ജിബി ഡാറ്റ ആണ് ലഭിക്കുക. 24 മണിക്കൂറിനിടെ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്പനികളുടെ അടിസ്ഥാന ഡാറ്റ പ്ലാനിന് തുല്യമായ വിഐ പ്ലാൻ എന്ന് വേണമെങ്കിൽ ഈ പ്ലാനിനെ വിലയിരുത്താം.
24 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന വിഐ അവതരിപ്പിച്ച വേറിട്ട ഡാറ്റ പ്ലാനാണിത്. 24 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ കിട്ടും. പക്ഷേ ആകെ ഒരു മണിക്കൂറായിരിക്കും ഈ പ്ലാനിന്‍റെ വാലിഡിറ്റി.
29 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : 2 ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന വിഐ ഡാറ്റ പ്ലാൻ ആണിത്.
39 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : 2 ജിബിയിൽ കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ വിഐ നൽകിയിരിക്കുന്ന ഓപ്ഷനാണ് 39 രൂപയുടെ പ്ലാൻ. 3ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിന് 7 ദിവസത്തെ വാലിഡിറ്റിയും ഉണ്ട്. അതിനാൽ 29 രൂപയുടെ പ്ലാനെക്കാൾ ഈ പ്ലാൻ ലാഭകരമാകുന്നു.
49 രൂപയുടെ വിഐ ഡാറ്റ പ്ലാൻ : വിഐ അവതരിപ്പിച്ചിട്ടുള്ള ഡാറ്റ പ്ലാനുകളിൽ 50 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന അവസാനത്തെ പ്ലാനാണ് 49 രൂപയുടേത്. 6ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാലിഡിറ്റി 24 മണിക്കൂർ മാത്രമാണ്. ഒരു ദിവസത്തേക്ക് വലിയ അളവിൽ അധിക ഡാറ്റ വേണ്ടവർക്ക് ഈ പ്ലാൻ അനുയോജ്യമാണ്.