തമിഴ്നാട് : മകന്‍ ലോകം കീഴടക്കുന്നത് നിറകണ്ണുകളും ഒരു ചെറുപുഞ്ചിരിയുമായി മാറിനിന്നുകൊണ്ട് വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരമ്മ. സമൂഹമാധ്യമങ്ങളില്‍ അടുത്തിടെയായി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രമായിരുന്നു അത്. മറ്റാരുമല്ല, അത് നാഗലക്ഷ്‌മിയായിരുന്നു. ചെസ് ലോകകപ്പ് താരം ആര്‍ പ്രഗ്നാനന്ദയുടെ അമ്മ. ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ ഉജ്ജ്വമായ വിജയത്തിന് ശേഷം ഓരെ ഭാരതീയനും പ്രാര്‍ഥനയോടെ ഉറ്റ് നോക്കിയ ജയം. അസര്‍ബൈജാനിലെ ബാക്കുവില്‍ ഇന്ത്യന്‍താരം ആര്‍ പ്രഗ്നാനന്ദയും നോര്‍വേ താരം മാഗ്നസ് കാള്‍സനും തമ്മിലുള്ള പോരാട്ടം മുറുകിയപ്പോള്‍ നെഞ്ചിടിച്ചത് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ക്കാരുടെ മനസിലായിരുന്നു. എങ്കിലും തോല്‍വിയിലും പ്രതീക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കാന്‍ പ്രഗ്നാനന്ദയ്‌ക്ക് സാധിച്ചിരുന്നില്ല. കാരണം തോല്‍വിയോട് അടുക്കുന്ന നിമിഷം വരെയും പോരാട്ട വീര്യം കൊണ്ട് കാഴ്‌ച്ചക്കാരുടെയടക്കം ആത്മവിശ്വാസത്തെ ആവേശത്തോടെ നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് പ്രഗ്നാന്ദയുടെ വിജയവും. തോല്‍വി ഏറ്റുവാങ്ങിയല്ല, തല ഉയര്‍ത്തിയുള്ള മടക്കം. അതായിരുന്നു ഇന്ത്യയുടെ പ്രഗ്നാന്ദയ്‌ക്ക് പറയുവാനുള്ളത്.
കഴിഞ്ഞ 12 വര്‍ഷങ്ങളായി ലോക ഒന്നാം റാങ്കില്‍ മുത്തമിടാന്‍ മറ്റാര്‍ക്കും അവസരം നല്‍കാതിരുന്ന 32കാരന്‍ മാഗ്നസ് കാള്‍സന്‍. കരുത്തനായ പ്രതിയോഗിയുടെ മുന്നിലിരിക്കുന്നത് കഴിഞ്ഞ കുറച്ച് നാളുകളായി തനിക്ക് ഉറക്കമില്ലാതിരുന്ന രാത്രി സമ്മാനിച്ച വെറും 18കാരനായ രമേശ്ബാബു പ്രഗ്നാനന്ദ. കാരണം 2022 ഫെബ്രുവരി മാസത്തില്‍ എയര്‍തിങ്സ് മാസ്‌റ്റേഴ്‌സ് റാപിഡ് ടൂര്‍ണമെന്‍റില്‍ ഇതേ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ലോകശ്രദ്ധ നേടിയ സാധാരണക്കാരനായ ഒരു ബാലന്‍. അതാണ് പ്രഗ്നാനന്ദ. തന്‍റെ മുന്നിലിരിക്കുന്നത് ലോക ചാമ്പ്യനാണെന്ന ഉത്‌കണ്‍ഠ അവനില്ല. മനസില്‍ ഒന്നുമാത്രം. ജയിക്കണം. കാരണം തന്‍റെ മടക്കം കാള്‍സണെ തോല്‍പ്പിച്ച ശേഷമായിരിക്കുമെന്ന് അവന്‍ തന്റെ സഹോദരിക്ക് വാക്ക് നല്‍കിയിരുന്നു. ആ വാക്ക് അവര്‍ പാലിച്ചു. അന്ന് അവനെ ലോകം വിളിച്ചു ചെസ് ഗ്രാന്‍ഡ് മാസ്‌റ്റര്‍.
തമിഴ്‌നാട്ടിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പ്രഗ്നാനന്ദയുടെ മൂന്നാം വയസിലെ കളിപ്പാട്ടമായിരുന്നു ചെസ്. മൂന്ന് തവണ ദേശീയ തലത്തില്‍ വരെ ചെസ് കളിച്ച വിമന്‍ ഇന്തര്‍നാഷണല്‍ മാസ്‌റ്ററും ഗ്രാന്‍ഡ്മാസ്‌റ്ററുമായ ചേച്ചി വൈശാലിയായിരുന്നു പ്രഗ്നാനന്ദയുടെ ആദ്യ എതിരാളി. പിന്നീട് പല അക്കാദമികളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റുകള്‍ മുതല്‍ അന്താരാഷ്‌ട്ര തലത്തിലുള്ള മത്സരങ്ങള്‍ വരെ പൊരുതിയ കയറി 10ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍റര്‍നാഷണല്‍ മാസ്‌റ്ററായി പ്രഗ്നാനന്ദ വളര്‍ന്നു.
തന്‍റെ വഴികാട്ടിയായ ഇന്ത്യന്‍ ചെസ് ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിന്‍റെ ജൂനിയര്‍ പതിപ്പാണ് പ്രഗ്നാനന്ദ എന്ന് പറയുന്നവരോട് ജൂനിയറല്ല തനിക്ക് ആദ്യത്തെ പ്രഗ്നാനന്ദ ആയാല്‍ മതിയെന്ന് പറഞ്ഞ അവന്‍റെ വാക്കുകളില്‍ നിറഞ്ഞുനിന്നത് വാനോളം പോന്ന ആത്മവിശ്വാസം തന്നെയാണ്. പിന്നീടങ്ങോട്ട് കളിച്ച മത്സരങ്ങളിലെല്ലാം എതിരാളിയെ മലര്‍ത്തിയടിച്ച വീരഗാഥകളായിരുന്നു പ്രഗ്നാനന്ദയ്‌ക്ക് പറയുവാനുണ്ടായിരുന്നത്. ഇനിയും അവന്‍ വരും. എതിരാളികളുടെ കരുനീക്കങ്ങളെ കരുതിക്കൂട്ടി പ്രതിരോധിക്കാനും സ്വയം കോട്ടകൾ കെട്ടി സുരക്ഷിതമാകേണ്ടതിന്റെ അടവുകൾ പയറ്റിത്തെളിഞ്ഞതും ഇന്ത്യക്കാരുടെ സ്വന്തം പ്രഗ്നാനന്ദയായി അവന്‍ കരുക്കള്‍ നീക്കും. കാരണം അവന്‍റെ പുഞ്ചിരിച്ചുള്ള മടക്കം ഓരോ ഭാരതീയനും അത്രമേല്‍ പ്രതീക്ഷ നല്‍കുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033