Wednesday, March 12, 2025 11:35 am

കോവിഡ് നിയന്ത്രണ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ആഘോഷമാക്കാനിറങ്ങുന്നവര്‍ക്ക് പിഴയും തടവും

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ ആ​ഘോ​ഷ​ത്തി​ന്റെ പേ​രി​ല്‍ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ കേ​ര​ള എ​പ്പി​ഡ​മി​ക് ആ​ക്‌ട് പ്ര​കാ​രം ഒ​ന്നു മു​ത​ല്‍ മൂ​ന്ന് വ​ര്‍​ഷം ത​ട​വും പി​ഴ​യു​മാ​ണ് നിയമലംഘകരെ കാ​ത്തി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് ​വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തെരഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ ശ​ക്ത​മാ​യ താ​ക്കീ​തു​മാ​യി പോലീ​സും രം​ഗ​ത്ത് എത്തിയിരിക്കുന്നത്.

ഡ്രോ​ണ്‍ കാ​മ​റ നി​രീ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​ക്ക് എ​റ​ണാ​കു​ളം സി​റ്റി​യി​ലും റൂ​റ​ലി​ലു​മാ​യി 5000ല​ധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് സു​ര​ക്ഷാ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ കേ​ന്ദ്ര സേ​ന​യു​ടെ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കും. കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് പു​റ​മേ ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​വും വേ​ണ്ടെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ട്ടം കൂ​ടു​ക, പൊ​തു​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്ത​ല്‍, നി​ര്‍​ദേ​ശം ലം​ഘി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്ക​ല്‍, പോ​ലീ​സി​ന്റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ കേ​സി​ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും.

താ​ഴെ​ത്ത​ട്ടു​മു​ത​ല്‍ ആ​ഘോ​ഷ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ക​ത്തു ന​ല്‍​കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ്, സം​സ്ഥാ​ന പോ​ലീ​സ് എ​ന്നീ വ​കു​പ്പു​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തോ​ടെ​യു​ള്ള ക​ത്താ​ണി​ത്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ടാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന്റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ഡി​സി​പി, എ​സി​പി, എ​സ്പി, ഡി​വൈ​എ​സ്പി എ​ന്നി​വ​ക്ക് പ്ര​ത്യേ​കം ചു​മ​ത​ല​ക​ളും ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ല്ലാ ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സി​ന്റെ  സാ​ന്നി​ധ്യ​മു​ണ്ടാ​കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വായ്പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം 13 മുതൽ

0
മല്ലപ്പള്ളി : വായ്പ്പൂര് കുളങ്ങരക്കാവ് ദേവീക്ഷേത്രത്തിലെ കുംഭപ്പൂര മഹോത്സവം 13...

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്‍ സിദ്ധനർ ദിനാഘോഷം നടത്തി

0
കോന്നി : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ...

കോന്നി പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ മാങ്കുളം, വട്ടക്കാവ് പ്രദേശങ്ങളിൽ വേനൽ...

അറുകാലിക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ നടന്നു

0
ഏഴംകുളം : തൃക്കൊടിയേറ്റ് മഹോത്സവം പുരോഗമിക്കുന്ന അറുകാലിക്കൽ ശ്രീ മഹാദേവ...