അജിത്ത് കുമാർ നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’ സിനിമയ്‌ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ഉയർത്തി ഹോളിവുഡ് നിര്‍മ്മാതാക്കള്‍. വിടാമുയർച്ചിയുടെ നിർമാതാക്കളായ ലൈക പ്രൊഡക്‌ഷനെതിരെ പ്രമുഖ നിർമാതാക്കളും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടീസ് അയച്ചെന്ന് റിപ്പോർട്ട്. സംഭവത്തിൽ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തമിഴ് മാധ്യമങ്ങളിലും എക്സിലുമാണ് ഇതുസംബന്ധിച്ച വാർത്തകൾ വന്നത്. 1997ല്‍ പുറത്തിറങ്ങിയ ‘ബ്രേക്ഡൗണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയര്‍ച്ചിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാർ കേടാകുന്നു. തുടർന്ന് ഒരു ട്രക്ക് ഡ്രൈവർ അവരെ സഹായിക്കാനെത്തുന്നു. അടുത്തൊരു ഫോൺബൂത്തുണ്ടെന്നും അവിടെ എത്തിയാൽ സഹായം ലഭിക്കും എന്ന ട്രക്ക് ഡ്രൈവറുടെ നിർദേശത്തെ തുടർന്ന് യുവതി ട്രക്കിൽ കയറി ഡ്രൈവർക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്. വിടാമുയർച്ചിയുടെ കഥയും ഇതിനോട് സാമ്യമുള്ളതാണ്. അജിത്തും തൃഷയുമാണ് വിടാമുയർച്ചിയിൽ പ്രധാന വേഷത്തിലെത്തുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഓം പ്രകാശ്, നിരവ് ഷാ എന്നിവരാണ് ഛായാഗ്രഹണം. സംഗീതം അനിരുദ്ധ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1