ദേവരിയ : ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കളിക്കാരനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ക്രിക്കറ്റ് പരിശീലകനെ സസ്പെന്‍ഡ് ചെയ്തു. ദേവരിയയിലെ രവീന്ദ്ര കിഷോർ ഷാഹി സ്‌പോർട്‌സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുൾ അഹദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോച്ചും വാർഡനുമായ അബ്ദുൾ അഹദ് ഹോസ്റ്റലിനുള്ളിൽ പ്രായപൂർത്തിയാകാത്ത ക്രിക്കറ്റ് ട്രെയിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് സ്‌പോർട്‌സ് ഡയറക്ടർ ഡോ.ആർ.പി സിംഗ് നടപടി സ്വീകരിച്ചത്.
ഉത്തരവ് പ്രകാരം സസ്പെൻഷൻ കാലയളവിൽ അഹാദ് ലഖ്‌നൗവിലെ റീജിയണൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യും. സ്‌പോർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ആർ.എൻ സിങ് കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ആഗസ്തിലാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് വീഡിയോ വൈറലായതോടെ കായിക വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം പ്രായപൂർത്തിയാകാത്ത താരം പരിശീലകനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന്‍ മോശമായി സംസാരിച്ചെന്നും മസാജ് ചെയ്യാന്‍ നിർബന്ധിച്ചെന്നും വീട്ടിലേക്ക് പോകാൻ അനുവദിച്ചില്ലെന്നും താരം ആരോപിച്ചു. പിതാവിനോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പറയുന്നു. എന്നാല്‍ ആഗസ്തില്‍ ബാഡ്മിന്‍ഡണ്‍ കളിക്കുന്നതിനിടെ വീണ് മുതുകിന് പരിക്കേറ്റതായി കോച്ച് പറഞ്ഞു.
വേദന കടുത്തപ്പോള്‍ മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് വീഡിയോ ചെയ്തതെന്നും എന്തിനാണ് ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വീഡിയോ ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നിർദേശപ്രകാരം സദർ എഡിഎമ്മിന്‍റെ നേതൃത്വത്തിൽ മൂന്നംഗ സംഘം രൂപീകരിച്ചു. ഈ സമിതി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.