തിരുവനന്തപുരം : വിദ്യാധിരാജ സ്മാരക നിർമ്മാണം വിവാദത്തിൽ. മുഖ്യമന്ത്രി ശിലാസ്ഥാപനകർമ്മം നിർവഹിക്കാനിരിക്കുന്ന തീർത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുൻപാണ് ഈ നീക്കമെന്ന് ആരോപണം. നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് റവന്യൂ സെക്രട്ടറി വ്യക്തമാക്കുമ്പോൾ ഹൈക്കോടതി വിധി അനുകൂലമെന്നാണ് വിദ്യാധിധാജ സഭയുടെ വിശദീകരണം.
തർക്കസ്ഥലമാണെന്ന് സർക്കാർ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്പിസ്വാമിയുടെ സ്മാരകം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. റവന്യവകുപ്പ് വിദ്യാധിരാജ സഭയുടെ വിശദീകരണം കേൾക്കുന്നതിനിടെയാണ് ഇവിടെ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ശിലാസ്ഥാപനചടങ്ങിന്റെ പ്രഖ്യാപനം. അടുത്ത 10ന് മുഖ്യമന്ത്രി ശിലാസ്ഥാപനകർമ്മം നിർവഹിക്കുമെന്നാണ് അറിയിപ്പ്.