പാലക്കാട്: കെ വിദ്യ അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വിവരം കിട്ടിയത്. കാറില്‍ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറില്‍ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാര്‍ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാള്‍ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അതേസമയം കെ.വിദ്യ അട്ടപ്പാടി കോളജില്‍ അഭിമുഖത്തിനെത്തിയ ദൃശ്യങ്ങളില്ലെന്ന് പോലീസ്. കോളജില്‍ സൂക്ഷിക്കാന്‍ കഴിവുള്ളത് ആറു ദിവസത്തെ ദൃശ്യം മാത്രമെന്ന് പോലീസ് വ്യക്തമാക്കി. ബയോഡേറ്റ ഒഴികെ സ്വയം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ലഭിച്ചു. അറസ്റ്റിനു ശേഷമേ വ്യാജരേഖയില്‍ വ്യക്തത വരൂ എന്ന് അഗളി പോലീസ് വ്യക്തമാക്കി.