മൂവാറ്റുപുഴ : പി.ടി തോമസ് എം.എല്‍.എ ക്കെതിരെ വിജിലന്‍സ് അന്വേഷണം. പുറമ്പോക്ക് തോട് നികത്തിയ കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്കു വേണ്ടി ചിലവന്നൂര്‍ കായല്‍ പൊന്നോത്തുചാലുമായി കൂടിച്ചേരുന്ന കായല്‍ ഭാഗത്തെ തോട് പുറമ്പോക്ക് കയ്യേറി നികത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ഇതിന് മേയറും പി ടി തോമസ് എംഎല്‍എയും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ് പരാതി. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് റോഡ് നിര്‍മ്മിച്ചതെന്നുമാണ് ആരോപണം.
പി.ടി തോമസ് എം.എല്‍.എ ക്കെതിരെ വിജിലന്‍സ് അന്വേഷണം
RECENT NEWS
Advertisment