Friday, July 4, 2025 5:59 am

കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ലിസ്റ്റും വിശദ വിവരങ്ങളും ശേഖരിച്ച് വിജിലൻസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടുന്നതിനുള്ള ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരുടെ സമഗ്രമായ ഒരു ലിസ്റ്റും വിശദ വിവരങ്ങളും ഇതിന്‍റെ ഭാഗമായി വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ യഥാസമയം വിജിലൻസ് യൂണിറ്റുകളെ അറിയിക്കുന്നതിന് പൊതുജനങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടികൾ ഇതിന്‍റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി വിപുലമായി നടത്തികൊണ്ടിരുക്കുന്ന ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് 2025ൽ ജനുവരി മാസം മാത്രം എട്ട് ട്രാപ്പ് കേസുകളിലായി ഒമ്പത് കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടുകയുണ്ടായി. വിജിലൻസിന്‍റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വിജയകരമായ ട്രാപ്പ് കേസ്സുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയർന്ന കണക്കാണ്.

പ്രതികളുടെ  പേരും വിവരങ്ങളും
04.01.2025, പോളി ജോർജ്, വില്ലേജ് ഓഫീസർ, മാടകത്തറ വില്ലേജ് ഓഫീസ്, തൃശ്ശൂർ, (റവന്യൂ) കൈക്കൂലി തുക: 3,000 രൂപ
—-
13.01.20251 എൻ കെ മുഹമ്മദ്, ഫസ്റ്റ് ഗ്രേഡ് സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി, കോഴിക്കോട്.
വിജേഷ്, സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി. (റവന്യൂ) കൈക്കൂലി തുക: 10,000 രൂപ.
—–
16.01.2025 ഷാജിമോൻ പി, പ്ലംബർ, കേരള വാട്ടർ അതോറിറ്റി, തോപ്പുംപടി, എറണാകുളം. (വാട്ടർ അതോറിറ്റി)  കൈക്കൂലി തുക: 7,000 രൂപ
—–
23.01.2025 അനൂപ്, സിവിൽ പോലീസ് ഓഫീസർ, മുളവുകാട് പോലീസ് സ്റ്റേഷൻ, കൊച്ചിൻ സിറ്റി. (പോലീസ്). കൈക്കൂലി തുക: 5,000 രൂപ
—–
24.01.2025 ശശിധരൻ പി കെ, വില്ലേജ് ഓഫീസർ, വേങ്ങനെല്ലൂർ വില്ലേജ് ഓഫീസ്, തൃശ്ശൂർ. (റവന്യൂ) കൈക്കൂലി തുക 5,000 രൂപ
——
28.01.2025 വിജയ കുമാർ, വില്ലേജ് ഓഫീസർ, പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസ്, തിരുവനന്തപുരം.  (റവന്യൂ). കൈക്കൂലി തുക: 5,000 രൂപ
—–
29.01.2025  അഖിൽ ജിഷ്ണു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഇടപ്പള്ളി സോണൽ ഓഫീസ്, കൊച്ചി കോർപ്പറേഷൻ. (ഹെൽത്ത്) കൈക്കൂലി തുക: 10,000 രൂപ
—–
31.01.2025 കെ എൽ ജൂഡ്, വില്ലേജ് ഓഫീസർ, ആതിരപ്പള്ളി വില്ലേജ് ഓഫീസ്, തൃശൂർ (റവന്യൂ)  കൈക്കൂലി തുക: 3,000 രൂപ

2025 ജനുവരി മാസം രജിസ്റ്റർ ചെയ്ത എട്ട് ട്രാപ്പ് കേസ്സുകളിൽ അഞ്ച് കേസുകളും റവന്യു ഡിപ്പാർട്ട്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരെയാണ്. ഇതിൽ നാല് വില്ലേജ് ഓഫീസർമാരും രണ്ട് സർവ്വേ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇത് കൂടാതെ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെയും ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്യുകയുണ്ടായി. അഴിമതി രഹിതമായ സർക്കാർ സേവനം ഉറപ്പ് വരുത്തുന്നതിലേക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കുണ്ടാക്കുന്ന ദ്രോഹനടപടികൾ അവസാനിപ്പിക്കുന്നതിനും ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് 2025 വരും മാസങ്ങളിലും തുടരുമെന്നും കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിന്‍റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...