തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ റോഡുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന. ആറ് മാസത്തിനിടെ നിര്‍മ്മിച്ച റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. നിര്‍മ്മാണത്തില്‍ അപകാതയുള്ളതായി പരാതി ലഭിച്ച റോഡുകളിലാണ് പരിശോധനയെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് റോഡിലെ പരിശോധന.
പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്‍റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഈ സാംപിള്‍ ലാബില്‍ അയച്ചു പരിശോധിക്കും. നേരത്തെയുള്ള റോഡിലെ ചെളിയും മണ്ണും നീക്കി ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് ഈ സാംപിള്‍ എടുത്ത് പരിശോധിക്കുന്നത്. റോഡ് സാംപിളുകളുടെ ലാബ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും വിജിലന്‍സ് ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുക.