തിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം. സർക്കാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സേഫ് കേരള പദ്ധതിയിലെ ക്രമക്കേടിലാണ് അന്വേഷണം നടക്കുന്നത്. വിജിലൻസിന് പ്രാഥമിക പരിശോധനക്കുള്ള അനുമതിയാണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത്. ക്രമക്കേട് സംബന്ധിച്ച് മാർച്ചിൽ തന്നെ വിശദ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നു. തുടർന്ന് ഇപ്പോഴാണ് വിജിലൻസ് അന്വേഷണത്തിനുള്ള നടപടികളിലേക്ക് കടക്കുന്നത്.
കാമറ ഇടപാടിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഫെബ്രുവരിയിൽതന്നെ നിർദേശം നൽകിയിരുന്നു. അഴിമതിനിരോധന നിയമം 17A വകുപ്പ് പ്രകാരമാണ് അന്വേഷണം. അഞ്ച് ഇടപാടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമെന്നാണ് വിവരം.232 കോടിക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എ.ഐ ട്രാഫിക് പദ്ധതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.