തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ അഴമിതി കണ്ടെത്തുന്നതിനായാണ് വിജിലന്‍സ് പരിശോധന. ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ഗുണമേന്മ കുറഞ്ഞ് ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ വില്ക്കുന്നതിന് ഒത്താശ ചെയ്യുന്നതായി വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
ഓപ്പറേഷന്‍ ഹെല്‍ത്ത് -വെല്‍ത്ത് എന്ന പേരില്‍ ഇന്ന് രാവിലെ 10 മുതല്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷ കമീഷണറുടെ കാര്യാലയത്തിലും പതിനാല ജില്ലകളിലേയും അസി. ഭക്ഷ്യ സുരക്ഷാ കമീഷണര്‍മാരുടെയും ഓഫീസുകളിലും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലാബുകളിലും ഓരേ സമയം മിന്നല്‍ പരിശോധന തുടങ്ങുകയായിരുന്നു.