തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിൽ അന്വേഷണ ചുമതല വിജിലൻസ് കോട്ടയം റേഞ്ച് എസ് പി വിനോദ് കുമാറിന്. ഈ മാസം 20നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലൻസിന് അനുമതി നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായി ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമി ക്രമക്കേട് എന്ന ആരോപണം ഉയർത്തിയത്. ആരോപണത്തിൽ സിപിഎം വിജിലൻസിന് പരാതി നൽകുകയും ചെയ്തിരുന്നു.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് മാത്യൂ കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിച്ചത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില 3.5 കോടിയാക്കി കാണിച്ചെന്നായിരുന്നു ആക്ഷേപം. ആരേപണങ്ങളെല്ലാം മാത്യു കുഴൽനാടൻ തള്ളിയിരുന്നെങ്കിലും രഹസ്യപരിശോധന നടത്തിയ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് സർക്കാറിനോട് അനുമതി തേടുകയായിരുന്നു. ഈ അവശ്യത്തിലാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് നൽകിയത്. എന്നാൽ ഉത്തരവിൽ മാത്യുവിൻറെ പേരില്ല നേരെമറിച്ച് പൊതുപ്രവർത്തകൻ എന്ന നിലക്കാണ് അനുമതി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നെന്നായിരുന്നു മാത്യു ഇതിനെക്കുറിച്ച് പറഞ്ഞത്.
നേരത്തെ മാത്യുവിൻറെ വിവാദ റിസോർട്ടിൻറെ ലൈസൻസ് ചിന്നക്കനാൽ പഞ്ചായത്ത് പുതുക്കി നൽകിയിരുന്നു. ലൈസൻസിൻറെ കാലാവധി മാർച്ച് 31 ന് അവസാനിച്ചിരുന്നു. തുടർന്ന് അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകാൻ മാത്യൂ അപേക്ഷ നൽകുകയായിരുന്നു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റും ഹാജരാക്കാൻ നിദ്ദേശം നൽകി. ഇവ ഹാജരാക്കിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ലൈസൻസ് പുതുക്കി നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡിൻറെ സർട്ടിഫിക്കറ്റിൻറെ കാലാവധി ഡിസംബർ 31 വരെയായതിനാലാണ് അതു വരെ മാത്രം സർട്ടിഫിക്കറ്റ് പുതുക്കി നൽകിയത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033