കണ്ണൂര്‍: ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ റെയ്ഡ്. വിജിലന്‍സാണ് റെയ്ഡ് നടത്തുന്നത്. എ.പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. യു.ഡി.എഫ് എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ പദ്ധതിയിലെ പരാതികളിലാണ് വിജിലന്‍സ് നടപടി.
കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ വിശദാംശങ്ങള്‍ തേടിയാണ് പരിശോധന. 2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്.