പാലക്കാട് : മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ വിജിലൻസ് റെയ്ഡ്. സ്വകാര്യ മദ്യക്കമ്പനികളിൽ നിന്ന് ജീവനക്കാർ കമ്മീഷൻ തുക കൈപ്പറ്റുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവിധ ഔട്ട്ലെറ്റുകളിലെ കമ്മീഷൻ നൽകാനായി കരുതിയിരുന്ന 2 ലക്ഷത്തിലധികം രൂപയും വിജിലൻസ് സംഘം കണ്ടെടുത്തു. സ്വകാര്യ കമ്പനികളുടെ മദ്യ വിൽപ്പന ഉയർത്താനായി എറണാകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മദ്യ വിതരണക്കമ്പനിയിൽ നിന്ന് കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളിലെ ചില ജീവനക്കാർ കമ്മീഷൻ കൈപ്പറ്റുന്നുവെന്ന വിവരം വിജിലൻസിന് ലഭിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് സംഘം മുണ്ടൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പന ശാലയിൽ പരിശോധന നടത്തിയത്. മുണ്ടൂർ ഔട്ട്ലെറ്റിലെ ജീവനക്കാർക്ക് സ്വകാര്യ കമ്പനികളിലെ ജീവനക്കാർ നൽകിയ 8000 രൂപ പിടിച്ചെടുത്തു.
ഇതു കൂടാതെ സ്വകാര്യ മദ്യ കമ്പനി ജീവനക്കാരിൽ നിന്നാണ് പാലക്കാട് വിജിലൻസ് സംഘം മുണ്ടൂരിൽ വെച്ച് രണ്ടു ലക്ഷത്തിലധികം രൂപ പിടികൂടി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ പണം കൈമാറേണ്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ അടങ്ങിയ ഡയറി മദ്യ കമ്പനി ജീവനക്കാരിൽ നിന്നും വിജിലൻസ് കണ്ടെടുത്തു. മദ്യവില്‍പ്പന ശാലയിലെ രജിസ്റ്ററുകളിലും ഗുരുതര ക്രമക്കേട് കണ്ടെത്തി. കമ്മീഷൻ കൈപ്പറ്റിയ ജീവനക്കാർക്കെതിരെയും കൈക്കൂലി നൽകാൻ എത്തിയ സ്വകാര്യ മദ്യക്കമ്പനി ജീവനക്കാർക്കെതിരെയും നടപടിയെടുക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. തട്ടിപ്പ് വ്യക്തമായതോടെ സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കാനൊരുങ്ങുകയാണ് വിജിലൻസ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033