കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ. എം ഷാജിയെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് വിജിലൻസ് എസ്.പി എസ്. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.
ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം പണവും സ്വര്‍ണവും നിരവധി രേഖകള്‍ എന്നിവ കണ്ടെടുത്തിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാണ് വിജിലന്‍സ് ചോദ്യം ചെയ്യുന്നത്.
ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായി എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. റെയ്ഡിൽ കണ്ടെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് പറഞ്ഞത്.