കോന്നി: റോഡ് നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് പരാതി ഉയർന്നതിനെ തുടർന്ന് മല്ലശേരിമുക്ക് – പൂങ്കാവ് – ളാക്കൂർ – ചൈനാമുക്ക് റോഡിൽ വിജിലൻസ് പരിശോധന നടത്തി. റോഡ് പണി ചെയ്ത കരാറുകാരന്റെ സൈറ്റ് മാനേജർ പത്തനംതിട്ട പേഴുംപാറ പുത്തൻപറമ്പിൽ പി വി മാത്യൂ പൊതുമരാമത്ത് മന്ത്രി പി എ മുഹ്‌ഹമ്മദ് റിയാസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. റോഡ് നിർമ്മാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി ബിനു ആണ് അഴിമതിക്ക് പിന്നിലെന്നും പരാതിയിൽ പറയുന്നു.
ബിനുവിന്റെ എജെന്റ് ആണ് റോഡിന്റെ അളവെടുത്തത്.അളവെടുത്തയാൾ റോഡിന്റെ അളവിൽ വത്യാസം കാണിച്ച് കരാറുകാരനോട് ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ടതായും പത്ത് ലക്ഷം രൂപ കൊടുത്തിട്ടും വീണ്ടും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. എന്നാൽ ബാക്കി തുക കരാറുകാരൻ കൊടുത്തില്ല.ഈ നിർമ്മാണത്തിൽ റിവേഴ്‌സ് എസ്റ്റിമേറ്റിൽ ബില്ലു പാസാക്കി പണി നടത്താതെ എം ബുക്കിൽ എഴുതി ബില്ല് മാറി ലക്ഷങ്ങൾ സർക്കാരിന് നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് വിജിലൻസ് പരിശോധന നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.