കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. മറ്റന്നാള്‍ കോടതി കേസ് പരിഗണിക്കും. നിലവില്‍ വിദേശത്ത് ഒളിവില്‍ താമസിക്കുകയാണ് വിജയ് ബാബു. വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥന് വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും ആരോപിതന്‍ നാട്ടില്‍ എത്തട്ടെയെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.
നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം
RECENT NEWS
Advertisment