പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് വിജയ് കുമാര്‍ സിന്‍ഹ.സംസ്ഥാനത്ത് അഴിമതി തുടരുകയാണെങ്കില്‍ ജെ.ഡി.യു നേതാവ് അധികം വൈകാതെ ജയിലിലടക്കപ്പടുമെന്ന് അദ്ദേഹം പറഞ്ഞു.”രാജ്യത്തെ അഴിമതി രഹിതമാക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. അതിനാല്‍ ഇന്ത്യയെ അഴിമതിരഹിതവും കുറ്റകൃത്യ രഹിതവുമാക്കാന്‍ രാജ്യത്തെ ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. ലാലു പ്രസാദ് യാദവ് ജയിലിലടക്കപ്പെട്ടത് പോലെ നിതീഷും അകത്താകുമ്ബോള്‍ അദ്ദേഹത്തിന് താന്‍ ചെയ്ത തെറ്റുകള്‍ ബോധ്യമാകും”- സിന്‍ഹ പറഞ്ഞു. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 50ല്‍ കൂടുതല്‍ സീറ്റ് ലഭിക്കില്ലെന്ന നിതീഷിന്‍റെ പ്രസ്താവനക്ക് പിന്നാലെ ഇന്നലെ ഇരു പാര്‍ട്ടികളും തമ്മില്‍ വാക്പോര് രൂക്ഷമായിരുന്നു.
നിതീഷ് കുമാറിന്‍റെ പ്രസ്താവന പരിഹാസജനകമാണെന്നും അദ്ദേഹം ഇന്ന് അനുഭവിക്കുന്ന രാഷ്ട്രീയ വിഷാദം വളരെ വ്യക്തമാണെന്നും ബി.ജെ.പി നേതാവും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തര്‍ക്കിഷോര്‍ പ്രസാദ് പറഞ്ഞു. 2014ല്‍ ലഭിച്ച രണ്ട് സീറ്റുകളില്‍ നിന്ന് 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ജെ.ഡി.യു 16 സീറ്റുകള്‍ നേടിയത് ബി.ജെ.പി പിന്തുണയോടെയാണ്.
മണിപ്പൂരിനെയും അരുണാചല്‍ പ്രദേശിനെയും സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 2005 മുതല്‍ ബിഹാറില്‍ സ്വന്തമായി ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോലും നിതീഷ് കുമാറിന് സാധിച്ചിട്ടില്ല. എന്നിട്ടും ബി.ജെ.പിയെ 50ല്‍ താഴെ ഒതുക്കുമെന്ന് പ്രവചിക്കുന്നത് അദ്ദേഹം രാഷ്ട്രീയ വിഷാദത്തിലായത് കൊണ്ടാണെന്ന് തര്‍ക്കിഷോര്‍ പ്രസാദ് പറഞ്ഞു.