കൊച്ചി : യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സംഘത്തോട് ആവശ്യപ്പെട്ടു.
തന്റെ മുറിയില്‍ അതിക്രമിച്ചുകയറി സാധനങ്ങള്‍ മോഷ്ടിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും അങ്ങനെ ചെയ്തല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു വിജയ് പി നായരുടെ വാദം.
എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കടന്നിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ഭാഗ്യലക്ഷ്മിയും സംഘവും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി.