ആലപ്പുഴ : ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവെച്ചു. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന സിപിഎം തീരുമാനത്തെ തുടര്‍ന്നാണ് രാജി. രാജിവെച്ചില്ലെങ്കില്‍ വിജയമ്മയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെന്നിത്തലയില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. 18 അംഗ ഭരണസമിതിയില്‍ യുഡിഎഫിനും ബിജെപിക്കും ആറു വീതവും എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്.
കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഎം തീരുമാനം ; ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ രാജിവെച്ചു
RECENT NEWS
Advertisment