തിരുവനന്തപുരം : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും മോൻസണും തമ്മിലുള്ള ബന്ധം അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കെ.സുധാകരന് ശാസ്ത്രാവബോധത്തിന്റെ കുറവുണ്ട്. നടന്നത് സൂപ്പർ തട്ടിപ്പെന്നും വിജയരാഘവൻ പറഞ്ഞു
മിനിമം അറിവുള്ള ആർക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവർത്തകർക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ഡോ.മോൻസൻ ത്വക്ക് രോഗ വിദഗ്ധൻ ആണെന്ന് ആര് പറഞ്ഞു. സുധാകരൻ്റെ ന്യായം സാമാന്യ യുക്തിക്ക് ചേരുന്നതല്ല. ആർഭാടത്തിൽ പോയി മയങ്ങരുത്. തട്ടിപ്പ് തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു.