തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റേത് നല്ല തീരുമാനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജി തീരുമാനം സ്വാഗതാര്‍ഹമാണെന്നും പൊതു ജീവിതത്തില്‍ മാന്യത ഉയര്‍ത്തിപ്പിടിച്ചയാളാണ് ജലീലെന്നും വിജയരാഘവന് വ്യക്തമാക്കി.
രാജിവച്ചെന്ന് കരുതി തെറ്റ് ചെയ്തെന്ന് അര്‍ഥമില്ല. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ചാണ് തീരുമാനം. ജലീല്‍ രാജി വച്ചെന്നതാണ് പ്രധാന കാര്യം. പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണോ രാജി എന്നതല്ല പ്രധാനകാര്യമെന്നും വിജയരാഘവന് പറഞ്ഞു.