Sunday, May 11, 2025 8:31 pm

വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃക : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി ‘ഉറപ്പാണ് തൊഴില്‍’ സംസ്ഥാനത്തിന് മാതൃകയാണന്ന് ആരോഗ്യ,വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം അടൂര്‍ മണ്ഡലത്തില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലാതലത്തില്‍ തൊഴില്‍മേളകള്‍, സ്ത്രീ സംരഭകര്‍ക്ക് പരിശീലനങ്ങള്‍ തുടങ്ങി നോളജ് ഇക്കൊണമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കുന്നതില്‍ തൊഴില്‍ മേഖലയ്ക്ക് അതിയായ പ്രാധാന്യമുണ്ട്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ പൂര്‍ത്തികരണത്തിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, കുടുംബശ്രീ എന്നിവ മുഖേന സന്ദേശപ്രചാരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാ നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. തിരുവല്ലയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും ആറന്മുളയില്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലും കോന്നിയില്‍ മലയാലപ്പുഴ മൈക്രോ എന്റര്‍ പ്രൈസസ് റിസോഴ്‌സ് സെന്ററിലും റാന്നിയില്‍ റാന്നി ഗ്രാമപഞ്ചായത്തിലുമാണ് ജോബ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപെടുത്തുന്നതിലൂടെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. തൊഴില്‍ രംഗത്ത് യുവാക്കള്‍ക്ക് പുതിയ ചുവടുവെപ്പുകള്‍ നടത്താന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും മണ്ഡലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.

എംഎല്‍എ മാരായ അഡ്വ. മാത്യു. ടി. തോമസ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ , അഡ്വ. പ്രമോദ് നാരായണ്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യതിഥികളായിരുന്നു. ചടങ്ങില്‍ വിജ്ഞാന പത്തനംതിട്ട തൊഴില്‍പദ്ധതിയുടെ ഫേസ്ബുക്ക് പേജിന്റെ ലോഞ്ചും അടൂര്‍ മണ്ഡലത്തിലെ ജോബ്‌സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഡപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിജ്ഞാന പത്തനംതിട്ട തൊഴില്‍ പദ്ധതി എന്ന വിഷയത്തില്‍ മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്, കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല എന്നിവര്‍ സെമിനാറുകള്‍ നയിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ജോലി സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന തൊഴില്‍ അവസരങ്ങള്‍ മനസ്സിലാക്കല്‍, തല്‍സമയ കൗണ്‍സിലിംഗ് സേവനങ്ങള്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയ ഇടമാണ് ജോബ് സ്‌റ്റേഷനുകള്‍.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. എസ്. മോഹനന്‍, മുന്‍ എംഎല്‍എ കെ സി രാജാഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി ബിന്ദു ചന്ദ്രമോഹന്‍, ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ.ശ്രീധരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രജീഷ് ആര്‍ നാഥ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എസ്.ആദില, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിതശൈലിയിലുണ്ടായ മാറ്റം

0
തിരുവനന്തപുരം: ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ...

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി...

0
തിരുവനന്തപുരം: സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി...

ഓപ്പറേഷന്‍ ഡി- ഹണ്ട് ; മയക്കുമരുന്ന് കൈവശം വെച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി- ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 10) സംസ്ഥാനവ്യാപകമായി...

സിപിഐ മല്ലപ്പള്ളി മണ്ഡലം സമ്മേളനം ജൂലൈ 12,13

0
മല്ലപ്പള്ളി: ജൂലെ 12,13 തിയതികളിൽ മല്ലപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ മണ്ഡലം സമ്മേളനത്തിന്‍റെ...