കണ്ണൂര്‍ : യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫിസര്‍ പിടിയില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്. പുസ്തക വില്‍പനക്കായി വീട്ടിലെത്തിയ 23 കാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകള്‍ കയറി പുസ്തകങ്ങള്‍ വില്‍പന നടത്തുന്ന പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്. പെണ്‍കുട്ടിയെ വീടിനുള്ളില്‍വെച്ച് രഞ്ജിത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയത്.