മംഗളൂരു: മുത്തച്ഛന്റെ മരണ സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ അപേക്ഷകനിൽനിന്ന് 13000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസറെ ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തു. ചെല്യാരു വില്ലേജ് ഓഫിസർ കെ.വിജിത്താണ് അറസ്റ്റിലായത്. മാതാവിന് അവകാശപ്പെട്ട 42 സെന്റ് സ്ഥലം വിൽപന നടത്താൻ മംഗളൂരുവിലെ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകളിൽ മരണസർട്ടിഫിക്കറ്റും ഉൾപ്പെട്ടിരുന്നു. ഇതിനായി കഴിഞ്ഞ സെപ്റ്റംബറിൽ അപേക്ഷ നൽകി. പലതവണ വില്ലേജ് ഓഫിസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ലഭ്യമായില്ല. ഈ മാസം 20ന് വിജിതിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് ശരിയായിട്ടുണ്ടെന്നും ഓഫിസിൽ ചെന്ന് കൈപ്പറ്റാനും അറിയിച്ചു. ഏറ്റുവാങ്ങാൻ ചെന്നപ്പോൾ 15000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടപ്പോൾ കൈക്കൂലി തുകയിൽ 2000 രൂപയുടെ ഇളവ് അനുവദിച്ചു. ഇത്രയുമായപ്പോൾ ലോകായുക്തയെ സമീപിച്ച അപേക്ഷകൻ അവർ അടയാളപ്പെടുത്തി നൽകിയ പണം വിജിത്തിന് കൈമാറുകയായിരുന്നു. പിന്നാലെ പിടിവീഴുകയും ചെയ്തു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033