മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1267ാ-ാംസ ഗ്രാമം ശാഖാ ഗുരു ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് രണ്ടാമത് ഗ്രാമം ശ്രീനാരായണ കൺവെൻഷന് തുടക്കമായി. കൺവെൻഷന്റെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നിർവഹിച്ചു. ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് പ്രസന്നൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണവും ആദരിക്കൽ ചടങ്ങും നടത്തി. യൂണിയൻ ജോയിൻ കൺവീനർ പുഷ്പ ശശികുമാർ, അഡ്.കമ്മിറ്റി അംഗം പി.ബി സൂരജ്, ഗ്രാമം മേഖലാ കൺവീനർ രവി പി.കളീയ്ക്കൽ, ലതാ അനിരുദ്ധൻ, സതീ ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ജി.സുകുമാരൻ കൊക്കാട്ട് തെക്കേതിൽ സ്വാഗതവും ഉത്സവ കമ്മിറ്റി കൺവീനർ രാജീവ് ചൈത്രം കൃതജ്ഞതയും പറഞ്ഞു. വൈകിട്ട് 6.45ന് കുടുംബഭദ്രത എന്ന വിഷയത്തിൽ ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് 6. 45ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ പ്രീതിലാൽ കോട്ടയവും സമാപന ദിവസമായ നാളെ വൈകിട്ട് 4.30 ന് ശ്രീനാരായണ ഗുരുവിന്റെ ക്ഷേത്ര സങ്കല്പം എന്ന വിഷയത്തിൽ രഞ്ജു അനന്തഭദ്രത്ത് തന്ത്രികളും പ്രഭാഷണം നടത്തും.