Thursday, May 15, 2025 10:17 pm

സൈനികരെ അവഹേളിച്ച സംഭവത്തിൽ വിമുക്ത ഭട സംഘടനയുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യ സേവനം നടത്തുന്ന സൈനികരെ ഒന്നടങ്കം സാമൂഹ്യ മാധ്യമം വഴി അപമാനിച്ച സംഭവത്തിൽ വിമുക്ത ഭടന്മാരുടെ സംഘടനയായ നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മറ്റിയുടെ ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിപ്പിച്ചുകൊണ്ട് പത്ര കുറിപ്പ് പുറത്തിറക്കി. സപ്ലൈകോ ജീവനക്കാരൻ എന്ന് സ്വയം അവകാശപ്പെടുന്ന സുജയ്കുമാർ എന്ന വ്യക്തിയാണ് സൈനികർക്കെതിരെ അപകീർത്തികരമായ പരാമർശം സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത് എന്നാണ് വിമുക്ത ഭട സംഘടനയുടെ ആരോപണം.

കഴിഞ്ഞ 75 വർഷങ്ങളായി രാജ്യം നേരിട്ട യുദ്ധങ്ങളിലും തീവ്രവാദി ആക്രമണങ്ങളിലും പ്രകൃതിക്ഷോഭങ്ങളിലുമെല്ലാം രാജ്യത്തിലെ എല്ലാ പൗരന്മാർക്കും സംരക്ഷകരായി ഒട്ടനവധി സ്വജീവനുകൾ ബലി നല്കിയ ഭാരതത്തിലെ ജവാന്മാരെ “കാവൽ നായ്ക്കളായി” ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ കൂടി പൊതു സമൂഹത്തിന്റെയിടയിൽ തെറ്റിദ്ധാരണ പരത്താൻ സൂരജ്‌കുമാർ നടത്തിയ ശ്രമം സംശയാസ്‌പദമാണ്.

സൈനികർക്കും മുൻ സൈനികർക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കും നീതി നിഷേധങ്ങൾക്കുമെതിരെ പ്രതികരിക്കുവാൻ വയോധികരായ മുൻ സൈനികരെ നിരത്തിലിറക്കുന്ന അവസ്ഥ സൃഷ്ടിക്കാനിടയാക്കരുതെന്ന് സംസ്ഥാന സർക്കാറിനോട് അഭ്യർത്ഥിക്കുന്നുവെന്ന് പത്രക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

സൈനികരെ നായ്ക്കൾ എന്ന് വിളിച്ചാക്ഷേപിച്ച സൂരജ്കുമാർ എന്ന വ്യക്തി നടത്തിയത് രാജ്യ വിരുദ്ധ പ്രസ്താവനയായതിനാൽ ഈ വ്യക്തിയെ ജോലിയിൽ നിന്നും അടിയന്തിരമായി സസ്പെന്റ് ചെയ്ത് വകുപ്പ് തല അന്വേഷണം നടത്തണണമെന്നും കേരള പോലീസ് അടക്കമുള്ള സംസ്ഥാന സർക്കാർ വിഭാഗങ്ങളിൽ നിന്നും സൈനികർക്കും വിമുക്ത ഭടന്മാർക്കുമെതിരെ അടുത്ത കാലത്തായി നിരന്തരമായുണ്ടാകുന്ന മാനസിക, ശാരീരിക പീഡനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും പത്ര കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹരിത കർമ്മ സേനയെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു

0
തിരുവല്ല: തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക്...

യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസ് ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0
കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ട...

തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി ജി സുധാകരന്‍

0
കണ്ണൂർ: തപാല്‍ വോട്ടില്‍ കൃത്രിമം നടത്തിയെന്ന വിവാദ പ്രസ്താവന തിരുത്തി മുതിര്‍ന്ന...

കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
കോഴിക്കോട്: കൊയിലാണ്ടിയിലെ പിഡബ്ല്യുഡി കെട്ടിട നിർമ്മാണ ഓഫീസിൽ 2 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....