അമ്പലപ്പുഴ : പോക്‌സോ കേസില്‍ അറസ്റ്റിലായ വിമുക്ത ഭടന്‍ പോലീസ് സ്‌റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കരുമാടി തെക്കേ പുതുക്കേടം വേണുഗോപാലകൈമളാണ്(72) അമ്പലപ്പുഴ പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം തനിച്ച് വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ നിരവധി ആണ്‍കുട്ടികളെ ഇവിടെയെത്തിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്‍ത്തനം നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കരുമാടി സ്വദേശിയായ ആണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനിലെത്തിച്ച പ്രതി കുളിമുറിയുടെ വാതിലിനോടു ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് പാളി ഇളക്കിയെടുത്ത് ഞരമ്പ് മുറിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമല്ല.