ആറന്മുള : മൂർത്തിട്ട ഗണപതിക്ഷേത്രത്തിലെ വിനായക ചതുർഥി ഗണേശോത്സവത്തിന് ആരംഭം കുറിച്ച് നാൽക്കാലിക്കൽ വിജയാനന്ദാശ്രമം മഠാധിപ കൃഷ്ണാനന്ദപൂർണിമാമയി ഭദ്രദീപം തെളിച്ചു. അന്നദാനവും വൈകിട്ട് ഗണേശോത്സവത്തിന്റെ ഭാഗമായി പുന്നംതോട്ടം, തറയിൽമുക്ക്, ഐക്കരമുക്ക്, കച്ചേരിപ്പടി തുടങ്ങിയ കേന്ദ്രങ്ങളിൽ ഗണേശപൂജയുടെ ഭദ്രദീപം തെളിക്കൽ ചടങ്ങും നൃത്തശ്രീ നൃത്തസംഗീത വിദ്യാലയം അവതരിപ്പിച്ച വയലിൻ സോളോയും അരങ്ങേറി. ബുധനാഴ്ച വൈകിട്ട് 6.30-ന് തിരുവാറന്മുള ശ്രീകൃഷ്ണാർപ്പണം തിരുവാതിരകളിസംഘത്തിന്റെ തിരുവാതിരകളി, ഏഴിന് മൂർത്തിട്ട സത്സംഗസഭ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം. വ്യാഴാഴ്ച അഞ്ചിന് വൈകിട്ട് ആറിന് സംയുക്ത വാസുദേവ് അവതരിപ്പിക്കുന്ന അഷ്ടപദിലയം, ഏഴിന് ആറന്മുള രാഗസുധ സംഗീത വിദ്യാലയം അവതരിപ്പിക്കുന്ന ദ്വാദശ വിനായകം.
ആറിന് വൈകിട്ട് ഏഴിന് ചിലങ്ക ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയുടെ കീർത്തനമഞ്ജരി. എല്ലാ ദിവസവും രാവിലെ ഏഴിന് ഗണേശ സഹസ്രനാമജപം, 12-ന് അന്നദാനം എന്നിവയുണ്ടാകും. വിനായക ചതുർഥിദിവസമായ ഏഴിന് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9.30-ന് ഗണേശസഹസ്രനാമജപം, 10-ന് കലാമണ്ഡലം മലയാലപ്പുഴ നിഖിലിന്റെ ഓട്ടംതുള്ളൽ, 10.30-ന് ചിത്രരചനാ മത്സരത്തിന്റെ സമ്മാനദാനം 11-ന് കലശാഭിഷേകം, 11.30-ന് ആനയൂട്ട്, 12-ന് ഗണപതിപ്രാതൽ, 12.30-ന് പ്രഭാഷണം, നാലിന് ഗണേശഘോഷയാത്ര, വൈകിട്ട് ആറിന് പന്തളം ശിവഹരിയുടെ അഷ്ടപദിലയം, ഏഴിന് യുവകലാകാരന്മാർ അവതരിപ്പിക്കുന്ന ഫ്യൂഷൻ എന്നിവയുണ്ടായിരിക്കും. ഗണേശോത്സവത്തിന് സമാപനം കുറിച്ച് വൈകിട്ട് നാലിന് ഗണേശ ഘോഷയാത്രയും വിഗ്രഹനിമജ്ജനവും നടക്കും.