Sunday, July 6, 2025 2:01 am

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വിനയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ വീണ്ടും സംവിധായകൻ വിനയൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയൻ ആവർത്തിച്ചാവശ്യപ്പെട്ടു. ചലച്ചിത്ര അവാർഡ് നിർണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി കിട്ടിയില്ല. മറ്റു പലരെയും ബാധിക്കുമെന്നതിനാലാണ് താൻ കോടതിയിൽ പോകാതിരുന്നത്. കേസ് തള്ളി പോകാൻ വേണ്ടി കോടതിയിൽ ചിലർ വ്യാജ പരാതികൾ കൊടുത്തു.

സംവിധായകൻ ഷാജി എൻ കരുൺ തന്നെ വിളിച്ച് പിന്തുണ അറിയിച്ചു. അവാർഡ് ദാന ചടങ്ങിലും ഫിലിം ഫെസ്റ്റിവല്ലും കളങ്കതനായ ചെയർമാൻ പങ്കെടുക്കുന്നത് ശരിയല്ലെന്നും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. ‘സാംസ്കാരിക മന്ത്രിയിൽ നിന്നും ഒരു മറുപടിയും എനിക്കിതേവരെ കിട്ടിയിട്ടില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ശ്രീ മനു സി പുളിക്കൻ എന്നെ വിളിച്ചിരുന്നു. രഞ്ജിത്തിന്റെ കുറ്റകരമായ ഇടപെടലിനെപ്പറ്റി ജൂറി അംഗം നേമം പുഷ്പരാജ് മനു സി പുളിക്കനെ ആ സമയത്തു തന്നെ അറിയിച്ചിരുന്നു എന്നാണ് പുഷ്പരാജ് വെളുപ്പെടുത്തിയത്. ശ്രീ മനു അതു നിഷേധിച്ചില്ലെന്നത് അദ്ദേഹത്തിന്റെ സത്യസന്ധത വെളിപ്പെടുത്തുന്ന കാര്യമാണെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...