മലയാള സിനിമയില്‍ യുവ നടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സിക്ക് പിന്നീട് മലയാളത്തിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ് വിന്‍സി. ഇപ്പോഴിതാ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും വിന്‍സിയെ തേടിയെത്തിരിക്കുകയാണ്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി പുരസ്‌കാരമെത്തുന്നത്. ഇപ്പോഴിതാ തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് വിന്‍സി.
വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി മനസ് തുറന്നത്. പ്രണയത്തിന്റെ കണക്ഷന്‍ കിട്ടിയിട്ടുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു വിന്‍സി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ‘ഈ 28 വയസിനിടെ ഒരുപാട് വട്ടം കിട്ടിയിട്ടുണ്ട്. പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യന്‍ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനില്‍ വീണു പോയ ഞാന്‍ അതിജീവിച്ചതില്‍ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോള്‍ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടു നിന്ന പ്രണയം വരെയുണ്ട് ജീവിതത്തില്‍. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്”.
നേരത്തെ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലും തന്റെ പ്രണയത്തെക്കുറിച്ച് വിന്‍സി തുറന്ന് സംസാരിച്ചിരുന്നു. ഒരു റിലേഷന്‍ഷിപ്പിലാണെങ്കില്‍ കുറേ ആലോചിക്കും. ആ നിമിഷം ആസ്വദിക്കുക എന്നതില്ല. എല്ലാ റിലേഷന്‍ഷിപ്പിന്റെ കാലാവധി ഒരാഴ്ചയാണ്. അതിനപ്പുറത്തേക്ക് പോയാല്‍ അവന്‍ ഗ്രേറ്റ് ആണെന്നുമാണ് വിന്‍സി പറഞ്ഞത്. പ്രണയം എന്ന ഫീലിംഗില്‍ ഞാനെന്റെ എത്തിക്‌സും ഐഡിയോളജിയും കൊണ്ട് വന്ന് അടിയാവുമെന്നാണ് വിന്‍സി പറഞ്ഞത്. ഇപ്പോള്‍ ആ ഐഡിയോളജി മാറ്റി. എന്റെ എത്തിക്‌സിലേക്കൊന്നും കടക്കാതെ ആ വ്യക്തിയെ മാത്രം പ്രേമിച്ച് നോക്കാമെന്ന നിലപാടാണെന്നും വിന്‍സി പറയുന്നുണ്ട്. സിനിമയില്‍ എത്ര സ്‌ട്രോംഗ് ആകാനും ഒരുക്കമാണ്.
എന്നെ കാണുമ്പോഴും അങ്ങനെ തോന്നിയേക്കും. പക്ഷെ ഉള്ളില്‍ ഒട്ടും സ്‌ട്രോങ് അല്ലെന്നാണ് വിന്‍സി വനിതയുടെ അഭിമുഖത്തില്‍ പറയുന്നത്. സിനിമയോടുള്ള അഭിനിവേശമാണ് ഇപ്പോള്‍ ഏറ്റവും കരുത്തോടെ നിലനില്‍ക്കുന്നത്. സിനിമയില്‍ നിന്നു സമ്പാദിച്ച കാശു കൊണ്ട് അപ്പന്റെ അറുപതാം പിറന്നാളിന് പുത്തന്‍ കാര്‍ വാങ്ങി കൊടുത്തുവെന്നും വിന്‍സി പറയുന്നു. മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും വിന്‍സി പറയുന്നുണ്ട്. ഷൂട്ടിംഗിന്റെ അവസാന ദിവസം പാക്കപ്പ് കഴിഞ്ഞ് അഷ്‌റഫ് ഗുരുക്കള്‍ അടുത്തു വന്നു.
ഇക്കുറി അവാര്‍ഡ് ഉറപ്പാണ് എന്ന അദ്ദേഹത്തിന്റെ അഭിനന്ദനം കേട്ടപ്പോഴാണ് മോഹം മനസില്‍ കയറിയത്. രേഖയ്ക്ക് വലിയ പ്രൊമോഷനൊന്നും ഉണ്ടായില്ല. റിലീസിന് തിയറ്റര്‍ കിട്ടാനും കുറച്ചു കഷ്ടപ്പെട്ടു. അവാര്‍ഡ് നിര്‍ണയ സമയത്ത് മറ്റ് പേരുകളാണ് പറഞ്ഞു കേട്ടത്. അതോടെ ആ പ്രതീക്ഷ വിട്ടു. പുരസ്‌കാര പ്രഖ്യാപനത്തിന്റെ അന്നു രാവിലെ വാര്‍ത്ത, മികച്ച നടി വിന്‍സിയ്ക്ക് സാധ്യതകളേറെ. അതോടെ നെഞ്ചിടിപ്പു കൂടി. അപ്പനും അമ്മയ്ക്കുമാണ് അവാര്‍ഡ് സമര്‍പ്പിച്ചതെന്നാണ് വിന്‍സി പറയുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033