തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനിബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധന. കൂടാതെ തിരുവനന്തപുരത്ത് ഒരു ഡെങ്കി മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. പനി കണക്ക് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രായമാകാത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും ഇത് അപകടകരമാകാം എന്നതിനാൽ ഡെങ്കിപ്പനിയിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. സെപ്റ്റംബറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1697 ഡെങ്കി കേസുകളാണ്. കൂടാതെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കി കേസുകളും 292 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടുകയും ചെയ്തു. അഞ്ച് പേർ ഡെങ്കിപ്പനി ബാധിച്ചും, 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കി ബാധിച്ച് 27കാരി മരിച്ചിരുന്നു.
അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. പ്രായമാകാത്തവരിലും മറ്റ് രോഗങ്ങൾ ഇല്ലാത്തവരിൽ പോലും ഡെങ്കി അപകടകാരിയാവുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരിക്കൽ ഡെങ്കി ബാധയുണ്ടായതിന് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും സ്ഥിതി ഗുരുതരമാകും. ഇടവിട്ടുള്ള മഴയ്ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകർച്ച പനി ഉയരാൻ കാരണമായി. കഴിഞ്ഞ വർഷത്തേക്കാൾ രോഗികളുടെ എണ്ണം ഉയർന്നു. എങ്കിലും നിലവിൽ ഗുരുതര സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ നടപടികൾ ചർച്ച ചെയ്യാനാണ് നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033