തമിഴിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത പ്രതിഭയാണ് കമൽഹാസൻ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കമൽഹാസൻ ചെയ്യാത്തതായി ഒന്നും സിനിമയിലില്ലെന്നതാണ് സത്യം. ഡാന്‍സ് കൊറിയോഗ്രാഫി മുതല്‍ അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം, പിന്നണി ഗായകന്‍, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കമല്‍ഹാസന്‍ തിളങ്ങിയിട്ടുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. പ്രായം അറുപത്തെട്ട്‍ കഴിഞ്ഞെങ്കിലും ഇന്നും സിനിമകളിൽ തിളങ്ങി നിൽക്കുകയാണ് കമൽഹാസൻ. പുതുതലമുറയെ പോലും അമ്പരപ്പിച്ചു കൊണ്ട് കാലത്തിനൊത്ത് തന്നിലെ നടനെയും സാങ്കേതിക വിദഗ്ധനയുമെല്ലാം മെച്ചപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് അദ്ദേഹം. നടന്റെ താരമൂല്യത്തിലും യാതൊരു കുറവും വന്നിട്ടില്ല. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാര്യത്തിലും അദ്ദേഹം മുന്നിൽ തന്നെയാണ്. അവസാനം പുറത്തിറങ്ങിയ വിക്രമടക്കം അതിന് ഉദാഹരണമാണ്.
ഓഫ് സ്ക്രീനിലെ പ്രതിച്ഛായയെക്കുറിച്ച് ഗൗനിക്കാതെ തുറന്ന ജീവിതം നയിക്കുന്ന വ്യക്തിയാണ് കമൽഹാസൻ. അതുകൊണ്ട് തന്നെ കരിയർ പോലെ കമൽ ഹാസന്റെ വ്യക്തി ജീവിതവും എന്നും വാർത്തകളിൽ നിറയാറുണ്ട്. തകർന്ന പ്രണയങ്ങൾ, ഒന്നിലധികം വിവാഹ ബന്ധങ്ങൾ തുടങ്ങിയവയെല്ലാം നടനെ പലപ്പോഴും വിവാദ നായകനാക്കി മാറ്റിയിട്ടുണ്ട്. താൻ കടന്നു വന്ന വഴികളെ കുറിച്ച് സംസാരിക്കാൻ കമൽഹാസൻ ഒരിക്കലും മടിക്കാറില്ല. ഇപ്പോഴിതാ ഒരു സമയത്ത് താൻ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽഹാസൻ. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുത്ത്, വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് ഇടയിലാണ് കമൽഹാസൻ ഇക്കാര്യം പറഞ്ഞത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ യുവാക്കളുടെ ആത്മഹത്യയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.
ഞാനും 20, 21 വയസ്സുള്ളപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു’, എന്ന് കമൽഹാസൻ പറഞ്ഞു. ‘കലാരംഗത്ത് ശരിയായ അവസരങ്ങൾ ലഭിക്കാത്തതിൽ വിഷമം തോന്നി. എന്നാൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും ഉറച്ചു വിശ്വസിച്ചു’, അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ ജീവിതത്തിൽ എല്ലാക്കാലത്തും ഇരുട്ട് നിലനിൽക്കണമെന്നില്ല, തീർച്ചയായും പുലരി നിങ്ങളെ തേടി വരും അത് വന്നു കഴിഞ്ഞാൽ അൽപം കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാം’, കമൽഹാസൻ വിദ്യാർത്ഥികളോട് പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033