ലാൽ ജോസ് മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ നടിമാരിൽ ഒരാളാണ് മീര നന്ദൻ. ദിലീപ് നായകനായ മുല്ല എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച മീര ഇന്ന് മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ്. ടെലിവിഷന്‍ അവതാരികയായിട്ടാണ് മീര നന്ദൻ കരിയർ ആരംഭിക്കുന്നത്. സ്റ്റാര്‍ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ മീരയെ ആദ്യമായി കാണുന്നത്. തുടർന്നായിരുന്നു സിനിമാ അരങ്ങേറ്റം. തുടർന്ന് മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെയായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മീരയ്ക്ക് സാധിച്ചു. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മീര നന്ദന്‍ ആര്‍ജെയായി കരിയർ ആരംഭിക്കുകയായിരുന്നു. ദുബായിലെ ഹിറ്റ് ആര്‍ജെമാരിൽ ഒരാളാണ് ഇന്ന് മീര നന്ദൻ. അടുത്തിടെ സിനിമയിലേക്കും ടെലിവിഷനിലേക്കും തിരിച്ചുവരവ് നടത്തിയിരുന്നു താരം. ഒപ്പം മോഡലിംഗിലും സജീവമാണ് മീര. മീരയുടെ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബോള്‍ഡ് ലുക്കിലെത്തി മീര നന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ക്കാറുണ്ട്.
അതേസമയം 32-കാരിയായ മീര അവിവാഹിതയാണ്. വിവാഹം സംബന്ധിച്ച ചോദ്യങ്ങളാണ് അഭിമുഖങ്ങളിൽ അടക്കം മീരയ്ക്ക് നിരന്തരം കേൾക്കേണ്ടി വരാറുള്ളത്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മീര നന്ദന്‍. ‘കല്യാണം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് ഞാൻ എപ്പോഴും പറയാറുള്ളത്. വിവാഹം എന്നതിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ആളുകൾ പറഞ്ഞത് കൊണ്ടോ കുടുംബക്കാർ പറഞ്ഞത് കൊണ്ടോ ആരും അതിലേക്ക് എടുത്ത് ചാടരുത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒറ്റയ്ക്ക് ജീവിച്ച് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്ത് വന്ന ആളാണ്.
വിവാഹമെന്നത് നടക്കേണ്ട സമയത്ത് നമുക്ക് ശരിയായ വ്യക്തിയുമായി നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’, ‘ആരെങ്കിലും പറഞ്ഞത് കൊണ്ട്, എങ്കിൽ വിവാഹം കഴിച്ചേക്കാം എന്ന് കരുതി ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല. എനിക്ക് എന്താണ് നല്ലതെന്ന് എനിക്ക് അറിയാം. ഞാൻ റെഡി ആണെന്ന് തോന്നുന്ന സമയത്ത് ഞാൻ വിവാഹം കഴിക്കും. പറ്റിയ ആളെ കിട്ടട്ടെ അപ്പോൾ നോക്കാം. വിവാഹം എന്ന കോൺസെപ്റ്റിനോട് ഞാൻ എതിരല്ല. ഞാൻ ഇത്രയും നാൾ ഒറ്റയ്ക്ക് ജീവിച്ച വ്യക്തിയാണ്. എന്നോട് വന്ന് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് ഒരാൾ പറയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല’, മീര നന്ദൻ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിലെ സൈബർ ബുള്ളിയിങ്ങിനെ കുറിച്ചും മീര പ്രതികരിച്ചു. എത്രയോ കാലമായി അത് നേരിടുന്നു അതുകൊണ്ട് താൻ അതിനോട് യൂസ്‌ഡ് ആയി കഴിഞ്ഞെന്നാണ് മീര പറയുന്നു. ‘എനിക്ക് അതിൽ യാതൊരു വിഷമവും തോന്നാറില്ല. സത്യമായിട്ടും ഒരു വിഷമവും ഇപ്പോൾ തോന്നാറില്ല. ചില ആളുകൾക്ക് അതാണ് സന്തോഷം. ചിലർക്ക് നല്ലത് കണ്ടാലും നെഗറ്റീവ് കണ്ടാലും അതിനിടയിൽ വന്ന് രണ്ടു നെഗറ്റീവ് പറയുക എന്നതാണ് ചിലർക്ക് സന്തോഷം ലഭിക്കുന്ന കാര്യം’. ‘അവരെ സന്തോഷിപ്പിക്കാൻ വിട്ടാൽ നമുക്കും സന്തോഷിക്കാം. അത്രയേ ഉള്ളൂ. ആദ്യമൊക്കെ വരുന്ന കമന്റുകളോട് ഞാൻ പ്രതികരിക്കുമായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു. എന്തിനാണ് ഞാൻ എന്റെ സമയവും ഊർജ്ജവും ഇതിൽ കളയുന്നതെന്ന്. അതിന്റെ ഒരു ആവശ്യവുമില്ലെന്ന് ഞാൻ മനസിലാക്കി’ മീര പറഞ്ഞു. ജീവിതത്തിൽ സമാധാനം ആഗ്രഹിക്കുന്ന ആളാണ് തന്നെന്നും മീര നന്ദൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033