അമരാവതി: വിശാഖപട്ടണം വിഷവാതകദുരന്തത്തിന് കാരണമായ എല്‍.ജി കമ്പിനി അന്‍പത് കോടി രൂപ കെട്ടിവെയ്ക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പിനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചത്. കേസില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജിയില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന് നോട്ടീസ് അയക്കാനും തയ്യാറായില്ല.
കമ്പിനിയുടെ ഭാഗത്തുണ്ടായ ഗുരുതരപിഴവാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ 50 കോടി രൂപ കെട്ടിവെക്കാന്‍ എല്‍ജി കമ്പിനിയോട് നിര്‍ദ്ദേശിച്ചിരുന്നു. വിഷവാതക ചോര്‍ച്ചയില്‍ പതിനൊന്ന് പേരാണ് മരിച്ചത്.