മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ വിഷു പടയണി മഹോത്സവം 8 മുതൽ 14 വരെ നടക്കും. 8 ന് മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതൽ നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷപൂജ, ഉച്ചപൂജ എന്നിവ നടത്തും. 8 ന് 8 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് കളമെഴുത്തും പാട്ടും, 7 ന് ഭജന, 9.30 ന് ചൂട്ടുവെപ്പ്, 9.40 ന് കാവ്യകേളി, 10ന് ഗാനമേള. 9 ന് വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് തിരുവാതിര, 7.30ന് നൃത്തനൃത്ത്യങ്ങൾ, 9.30ന് പടയണി ചടങ്ങുകൾ, 11ന് കരോക്കേ ഗാനമേള, നൃത്തനൃത്ത്യങ്ങൾ. 10ന് 9ന് സൗന്ദര്യലഹരി പാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് തിരുവാതിര, 7.30 ന് ക്ലാസിൽ, സെമി ക്ലാസിക്കൽ ഡാൻസ്, കരാക്കെ ഗാനമേള, 9.30ന് പടയണി ചടങ്ങുകൾ, 11ന് നാട്യനിശ. 11ന് 9.30ന് പടയണി കളരി, വൈകിട്ട് 6.30ന് ദീപാരാധന, 6.45 ന് വീരനാട്യം, 7ന് തിരുവാതിര, 7.45ന് ഓങ്കാരരൂപം, 7.55ന് നൃത്ത നൃത്തൃങ്ങൾ, 9.30ന് പടയണി ചടങ്ങുകൾ.
12ന് 9.30ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് കരിക്കടി, അടവിക്കു പുറപ്പാട്, അടവിപുഴുക്ക്, 6.30ന് ദീപാരാധന, 7ന് നാടൻ പാട്ടും ദൃശ്യ ആവിഷ്കാരവും 9.30 ന് പടയണി ചടങ്ങുകൾ. 13 ന് രാവിലെ 5.30 ന് അടവി, 9 ന് ദേവി ഭാഗവത പാരായണം, വൈകിട്ട് 6.30 ന് ദീപാരാധന, 6.45 ന് കൈ കൊട്ടിക്കളി, 7ന് വീരനാട്യം, 8 ന് നൃത്താർച്ചന, 9.30ന് പടയണി ചടങ്ങുകൾ. 14ന് 7.30ന് ഭക്തിഗാനസുധ, 10.35ന് കവിതാ സമാഹാരപ്രകാശനം, വൈകിട്ട് 6.4ന് ദീപാരാധന, 7ന് വായനശാല ജംഗ്ഷനിൽ നിന്നും ചെണ്ടമേളം, ആൾപ്പിണ്ടി, ഇരട്ടക്കാള, തിറയാട്ടം, തമ്പോലം മേളം, പോപ്പർ ബ്ലാസ്റ്റ്, കാളകെട്ട്, പൂതൻ തുള്ളൽ, ഡിജിറ്റൽ ദേവരൂപങ്ങൾ, പരുന്താട്ടം, കരകം തുള്ളൽ,ഡി ജെ ലൈറ്റ് ഷോ, ഡിജിറ്റൽ ഫ്ളോട്ട്, തെയ്യം, വേലകളി, താലപ്പൊലി, ആകാശ ദീപക്കാഴ്ച എന്നീ കലാരൂപങ്ങളുടെ അകമ്പടിയോടെ കോലം എതിരേൽപ്പ്, 9.30 ന് പടയണി ചടങ്ങുകൾ.