ചെങ്ങന്നൂർ: വിശ്വഹിന്ദു പരിഷത്ത് തിരുവൻവണ്ടൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ വാർഡുകളിൽ ജനങ്ങളോടൊപ്പം വിവിധ സേവ പ്രവർത്തനവുമായി മുന്നേറ്റ കുതിപ്പിൽ. ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊറോണ മഹാമാരിയുടെ രണ്ട് ലോക്ക്ഡൗൺ കാലഘട്ടങ്ങളിലും സമൃദ്ധമായ സേവന പ്രവർത്തനങ്ങളാണ് തിരുവൻവണ്ടൂർ പഞ്ചായത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
വീടുകളിൽ ഫോഗിംങ്ങ് മിഷൻ ഉപയോഗിച്ച് അണുനശീകരണം, റോഡ് ശുചീകരണം, കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം. ഒറ്റക്ക് താമസിക്കുന്നവർക്കും, ഹോം ക്വാറൻ്റൈനിൽ ഇരിക്കുന്നവർക്കും ദൂരെ യാത്ര ചെയ്യുന്ന ഡ്രൈവർമാർക്കും ഭക്ഷണ പൊതി വിതരണം, ഓൺലൈൻ വിദ്യാഭ്യാസത്തിന് 35 കുട്ടികൾക്ക് മൊബൈൽ ഫോൺ, 10 കുട്ടികൾക്ക് ടിവി, കൊതുക് നിർമ്മാർജ്ജനത്തിനായി വീടുകളിൽ അപരാജിത ധൂമ ചൂർണ്ണം വിതരണം, ജന്തുജാലങ്ങൾക്ക് ആവശ്യമായ വെറ്റിനറി മരുന്നുകൾ, ലോക്ക്ഡൗൺ കാലത്ത് വിവിധ രോഗബാധിതർക്ക് അലോപ്പതി, ആയുർവേദ മരുന്നുകൾ പുറത്തു നിന്നും വാങ്ങി നൽകി.
ആരോഗ്യപരമായ സുരക്ഷയ്ക്ക് വേണ്ട സാനിറ്റൈസർ, മാസ്ക്, ഹാൻ ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയവയുടെ വിതരണം. തുടങ്ങി സമാജനന്മയ്ക്കായി വിവിധ സേവാ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഖണ്ഡ് പ്രസിഡൻറ് രവീന്ദ്രൻ നായർ, സെക്രട്ടറി അനീഷ് കുമാർ, ജോ:സെക്രട്ടറി അജയകുമാർ ഇരമല്ലിക്കര, സഹ സംയോജക് ശരത് അമ്പീരേത്ത്, ഖണ്ഡ് സംയോജക് ശരത് കല്ലിശ്ശേരി, ജില്ലാ സെക്രട്ടറി ടി.ആർ രാജ് കുമാർ, ജില്ലാസേവാപ്രമുഖ് ടി.വി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. തുടർന്നും വിവിധ സേവന പ്രവർത്തനങ്ങളുമായി ജനങ്ങളോടൊപ്പം സഹകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.