Thursday, May 15, 2025 1:39 pm

വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലയിൽ വൻ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്രക്ക് തിരുവല്ലയിൽ വൻ സ്വീകരണം നൽകി. സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ ദിനം സമ്പൂർണ അവധിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഏപ്രിൽ 2ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണക്ക് മുന്നോടിയായി വി.എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. ടി.ആർ. മധു നയിക്കുന്ന ജനമുന്നേറ്റ യാത്ര 31നു തിരുവനന്തപുരത്ത് സമാപിക്കും. ജനമുന്നേറ്റ യാത്ര ഇന്നും നാളെയും ജില്ലയിൽ പര്യടനം നടത്തും. ചങ്ങനാശ്ശേരിയിൽ നിന്നും ജില്ലയിൽ പ്രവേശിച്ച ജനമുന്നേറ്റ യാത്രയെ വൈകിട്ടു 4 മണിക്ക് ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത് നിന്നും ജില്ലാ സെക്രട്ടറി എസ്.അജിത്, ജില്ലാ പ്രസിഡന്റ്‌ ഇൻചാർജ് അശോക് കുമാർ പമ്പ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

സമ്മേളനവേദിയായ കുറ്റൂർ പഞ്ചായത്ത്‌ ഹാളിലേക്ക് തിരുവല്ല താലൂക്ക് യുണിയന്റെ നേതൃത്വത്തിൽ നൂറു കണക്കിന് യുവജന ഫെഡറേഷൻ പ്രവർത്തകരുടെ വാഹനറാലി, മഹിളാ സംഘം പ്രവർത്തകരുടെ താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ തിരുവല്ല ടൗൺ വഴി നടന്ന ഘോഷയാത്ര വി.എസ്.എസിന്റെ ശക്തി പ്രകടനം ആയി മാറി. തുടർന്ന് നടന്ന പൊതുസമ്മേളനം വി. എസ്. എസ് സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ അഡ്വ. ടി ആർ മധു ഉദ്ഘാടനം നിർവഹിച്ചു. തിരുവല്ല താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ അനിൽകുമാർ വളഞ്ഞവട്ടം അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ,ജില്ലാ സെക്രട്ടറി എസ് അജിത്, ജില്ലാ പ്രസിഡന്റ്‌ ഇൻചാർജ് അശോക് കുമാർ പമ്പ, താലൂക്ക് യൂണിയൻ സെക്രട്ടറി ശിവരാമൻ ആചാരി, ട്രഷറർ രവീന്ദ്രനാഥ്, യുവജന ഫെഡറേഷൻ സംസ്ഥാന ട്രഷറർ സുനിൽകുമാർ, മഹിളാ സംഘം ജില്ലാ ഭാരവാഹികൾ ആയ രജനി ഉത്തമൻ, ശ്രീദേവി എന്നിവർ പരിപാടിയിൽ സംസാരിച്ചു.

ജനമുന്നേറ്റ യാത്രയിൽ സംസ്ഥാന കൗൺസിലർമാർ, മഹിളാ സംഘം, യുവജന ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി യുണിയനുകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 10ന് പന്തളം മണികണ്ഠനാൽത്തറയിൽ അടൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നതും നവരാത്രി മണ്ഡപത്തിൽ പൊതു സമ്മേളനം നടക്കുന്നതുമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമാപ്പാട്ടിൽ ഭക്തിഗാനം മിക്സ് ചെയ്ത് ‘ഹിന്ദു വികാരം’ വ്രണപ്പെടുത്തി ; 100 ​​കോടി നഷ്ടപരിഹാരം...

0
ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ...

തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ചെന്ന ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ തെരഞ്ഞെടുപ്പ്...

ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം

0
കു​വൈ​ത്ത് സി​റ്റി : ഖൈ​ത്താ​നി​ൽ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം...

ശക്തമായ ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷിനാ​ശം

0
പേ​രാ​വൂ​ർ: ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ആ​റ​ളം ഫാ​മി​ൽ വ​ൻ കൃ​ഷി നാ​ശം. മേ​ഖ​ല​യി​ലെ...