പത്തനംതിട്ട : ഗുരു നിത്യചൈതന്യ യതിയുടെ ചിന്തകളും ദർശനങ്ങളും കാലാതീതമായി നിലനില്ക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. നാല് ദിവസങ്ങൾ നീണ്ടു നിന്ന കെ.പി.സി.സി പ്രീയദർശിനി പബ്ലിക്കേഷൻ സംഘടിപ്പിച്ച ഗുരുനിത്യചൈതന്യ യതി ജന്മശദാബ്ദി ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യചൈതന്യ യതിയുടെ മന:ശാസ്ത്രപരമായ സമീപനങ്ങളെപ്പറ്റിയുള്ള നിരീക്ഷണങ്ങൾ അക്കാദമിക്ക് തലത്തിൽ വിപുലമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ അഭിപ്രായപ്പെട്ടു. വർത്തമാന കാലത്തെ നീതിരാഹിത്യത്തിനും അസമാധാന സാഹചര്യങ്ങൾക്കുമെതിരായി മാനവികത നിലനിർത്തുവാൻ യതിയുടെ ഏക മാതാത്മക ദർശനങ്ങൾ ഉയർത്തിക്കാട്ടണമെന്ന് ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രീയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ. പഴകുളം മധു അദ്ധ്യക്ഷത വഹിച്ചു.
കേരള സർവ്വകലാശാലാ ഫിലോസഫി വകുപ്പ് മുൻ അദ്ധ്യക്ഷ പ്രൊഫ.ബി.സുജാത മുഖ്യപ്രഭാഷണം നടത്തി. മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, ജി. രഘുനാഥ്, എ. സുരേഷ്കുമാർ, ബിന്നി സാഹിതി, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, കെ. ജാസിംകുട്ടി, രജനി പ്രദീപ്, ജെറി മാത്യു സാം, അബു ഏബ്രഹാം വീരപ്പള്ളിൽ, അബ്ദുൾ കലാം ആസാദ് എന്നിവർ പ്രസംഗിച്ചു.
കേരളാ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നിത്യചൈതന്യ യതിയുടെ നളി എന്ന കാവ്യബിംബം പുസ്തക ചർച്ച നടന്നു. ഡോ. നിബുലാൽ വെട്ടൂർ മോഡറേറ്ററായിരന്നു. റവ.ഡോ.മാത്യു ഡാനിയേൽ, വിനോദ് ഇളകൊള്ളൂർ, ഡോ. സ്നേഹ ജോർജ്ജ് പച്ചയിൽ, ഡോ. ഗിഫ്റ്റി വർഗീസ് പേരയിൽ, സുരേഷ് പനങ്ങാട്, സുഗത പ്രമോദ് എന്നിവർ പങ്കെടുത്തു. കവി സമ്മേളനം പ്രൊഫ. മാലൂർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.