Monday, April 28, 2025 5:16 pm

വന്ദേ ഭാരതിൽ കാശ്മീരിന് പോകാം, വൈഷ്ണോദേവി തീർത്ഥയാത്രയുമായി ഐആർസിടിസി

For full experience, Download our mobile application:
Get it on Google Play

ട്രെയിനിൽ കയറിയുള്ള യാത്രകൾ നമുക്കിഷ്ടമാണ്. മടുപ്പിക്കാതെ കുറഞ്ഞ ചെലവിൽ ലക്ഷ്യസ്ഥാനത്തെത്താം. എന്നാൽ ആ യാത്ര കാശ്മീരിലേക്ക് ആയാലോ. അതും വന്ദേ ഭാരത് എക്സ്പ്രസില്‍. കൊള്ളാം അല്ലേ. എങ്കിൽ അധികം കാത്തിരിക്കാതെ വേഗം ബുക്ക് ചെയ്തോ. ഐആർസിടിസിയാണ് ഈ കിടിലൻ യാത്ര ഒരുക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും എത്തുന്ന ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ജമ്മുവിലെ കത്ര ശ്രീ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് ഈ യാത്ര. കാലങ്ങളായി ഏറ്റവും വിശുദ്ധ തീർത്ഥാടനസ്ഥാനങ്ങളിലൊന്നായ ഇവിടം ത്രീകൂട മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്.

തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന സ്ഥലം കൂടിയാണിത്. ഒരു രാത്രിയും രണ്ട് പകലും നീണ്ടുനിൽക്കുന്ന യാത്ര ന്യൂ ഡല്‍ഹിയിൽ നിന്നാരംഭിച്ച് കത്രയിൽ പോയി തിരികെ ഡൽഹിയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ന്യൂ ഡല്‍ഹിയിൽ നിന്നും എസ്ഡിവികെ (SVDK Vande Bharat Express-22439) വന്ദേഭാരതിൽ രാവിലെ 6.00 മണിക്ക് പുറപ്പെടുന്ന യാത്ര ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനിൽ ഉച്ചയ്ക്ക് 2.00 മണിക്ക് എത്തും.

റെയില്‍വേ സ്റ്റേഷനിൽ നിന്നും നേരെ ഹോട്ടലിലേക്കാണ് പോകുന്നത്. ശേഷം ബാന്‍ഗംഗയിലേക്ക് തീർത്ഥാടകരെ ഡ്രോപ്പ് ചെയ്യും. താല്പര്യമനുസരിച്ച് മാതാ വൈഷ്ണോദേവി ക്ഷേത്രം കാണാം. തിരികെ ബാൻഗംഗയിൽ നിന്നും ഹോട്ടലിലേക്ക് നിങ്ങളെ എത്തിക്കും. രാത്രി ഭക്ഷണം ഹോട്ടലിൽ നിന്നോ അല്ലെങ്കിൽ പാക്ക് ചെയ്തു കൊണ്ടുപോയോ കഴിക്കും. രാത്രി താമസം ഹോട്ടലിൽ. രണ്ടാമത്തെ ദിവസം ഭക്ഷണം ഹോട്ടലിൽ നിന്ന് ലഭിക്കും. ഈ ദിവസം പ്രത്യേക പ്ലാനുകളൊന്നുമില്ല. നിങ്ങളുടെ സൗകര്യം പോലെ ഹോട്ടൽ. സമീപ പ്രദേശങ്ങൾ, മാർക്കറ്റ് ഒക്കെ സന്ദർശിക്കാം. ഉച്ചഭക്ഷണം ഹോട്ടലിൽ നിന്ന് കഴിച്ച് രണ്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യണം.

ശ്രീ മാതാ വൈഷ്ണോദേവി കത്ര റെയില്‍വേ സ്റ്റേഷനിൽ നിന്നും മൂന്ന് മണിക്ക് എസ്ഡിവികെ വന്ദേഭാരതില് കയറണം. (SVDK Vande Bharat Express-22440). ന്യൂ ഡൽഹിയില് രാത്രി 11.00 മണിക്ക് എത്തിച്ചേരും. എസ്ഡിവികെ വന്ദേഭാരത് എക്സ്പ്രസിൽ ചെയർ കാറില്‍ കത്രയിലേക്കും തിരികെ ഡൽഹിയിലേക്കുമുള്ള യാത്ര, കത്രയിൽ എസി ഹോട്ടലിൽ താമസം, യാത്രയിലെ ഭക്ഷണം, ഹോട്ടലിൽ നിന്നുള്ള പിക്കപ്പ് തുടങ്ങിയ കാര്യങ്ങൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സര്‍വീസ് ലഭ്യമാണ്. 12 പേർക്കാണ് ഒരു ദിവസം ഈ പാക്കേജ് വഴി പോകാനാവുക.

സിംഗിള്‌ ഒക്യുപൻസിയിൽ 9145/-രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 7660/- രൂപ, ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 7290/-രൂപ, കുട്ടികളിൽ ബെഡ് വേണ്ടവർക്ക് (5-11 വയസ്സ്) 6055/- രൂപ, ബെഡ് വേണ്ടാത്തവർക്ക് 5560/-രൂപ എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ന്യൂഡല്‍ഹിയിലെ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, പ്ലാറ്റ്ഫോം നമ്പർ 16, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ അന്വേഷിക്കാം ഫോൺ-9717641764, 9717648888, 8287930712, 8287930620, 8287930751, 8287930715, 8287930718.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുരുക്കായി കഴുത്തിലണിഞ്ഞ മാല ; വനം വകുപ്പും വേടനെതിരെ അന്വേഷണം തുടങ്ങി

0
കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ...

കോഴിക്കോട് വീണ്ടും ലഹരിവേട്ട ; രണ്ട് പേർ പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് വീണ്ടും ലഹരിവേട്ട. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ...

നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടു

0
ദില്ലി : നാവിക സേനയ്ക്ക്‌ 26 മറൈൻ പോർവിമാനങ്ങൾ വാങ്ങാനുള്ള റഫാൽ...

വേടൻ കഞ്ചാവ് ഉപയോഗിച്ചതായി സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ എസ് എച്ച് ഒ

0
കൊച്ചി : റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി കഞ്ചാവ് ഉപയോഗിച്ചതായി...