തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മിന്നൽ സന്ദർശനം നടത്തി. ഇന്നലെ രാത്രി 10.30 യോടെയാണ് മന്ത്രി സന്ദർശനം നടത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അത്യാഹിത വിഭാഗത്തിലെത്തിയ രോഗികളോട് വിവരം ചോദിച്ചറിഞ്ഞ മന്ത്രി ഒബ്സർവേഷൻ റൂമുകൾ, വാർഡുകൾ എന്നിവ സന്ദർശിക്കുകയും ചെയ്തു. മന്ത്രി മൂന്നു മണിക്കൂർ ആശുപത്രിയിൽ ചെലവഴിച്ചു.
മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം ; രോഗികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു
RECENT NEWS
Advertisment