കൊല്ലം: ഭര്‍തൃവീട്ടില്‍ വിസ്മയ വി.നായരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് എസ്.കിരണ്‍ കുമാറിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് ഉത്തരവിറക്കി.അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ കിരണ്‍കുമാറിനെ ഇക്കഴിഞ്ഞ ആറാം തീയതിയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
തുടര്‍ന്ന് പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഇതുവരെയും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുകയോ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയോ ഇല്ല.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നായിരുന്നു വിസ്മയയുടെ കുടുംബം ഉന്നയിച്ച ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.