Sunday, July 6, 2025 7:36 pm

വിറ്റാമിന്‍ എയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ശരീരത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കാഴ്ച കുറവ്, രോഗ പ്രതിരോധശേഷി കുറയുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍:
1. ചീര: വിറ്റാമിന്‍ എയ്ക്ക് പുറമേ വിറ്റാമിന്‍ സി, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും.
2. ക്യാരറ്റ്: വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ക്യാരറ്റ് നല്ലതാണ്.
3. മധുരക്കിഴങ്ങ്: വിറ്റാമിന്‍ എ അടങ്ങിയ മധുരക്കിഴങ്ങും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
4. റെഡ് ബെല്‍ പെപ്പര്‍: റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എയും മറ്റും അടങ്ങിയിട്ടുണ്ട്.
5. പാലും പാലുപ്പന്നങ്ങളും: പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
6. മുട്ട: വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ മുട്ടയിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
7. മത്സ്യം: മത്സ്യം കഴിക്കുന്നതും ശരീരത്തിന് വേണ്ട വിറ്റാമിന്‍ എ ലഭിക്കാന്‍ സഹായിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...

കൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

കോട്ടയത്ത് പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു

0
കോട്ടയം: കോട്ടയം കുറുപ്പന്തറയിൽ പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി...