പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മൊത്തത്തിലുള്ള ആരോഗ്യത്തിനും ആളുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വിറ്റാമിന്‍ ഡി പ്രധാനമാണ്. വൈറ്റമിന്‍ ഡിയുടെ കുറവ് വൈറസ് ബാധയേല്‍ക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വൈറ്റമിന്‍ ഡിയുടെ കുറവ് എല്ലുകളുടെ ആരോഗ്യം മോശമാക്കും. വൈറ്റമിന്‍ ഡിയുടെ സ്വാഭാവിക സ്രോതസ്സുകളില്‍ സൂര്യപ്രകാശം ഉള്‍പ്പെടുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കൂണ്‍: വൈറ്റമിന്‍ ഡിയുടെ നല്ല സസ്യ സ്രോതസ്സാണ് കൂണ്‍. അള്‍ട്രാവയലറ്റ് വികിരണമേല്‍ക്കുമ്പോള്‍ കൂണിന് വൈറ്റാമിന്‍ ഡി ലഭിക്കും. വൈറ്റമിന്‍ ഡിയുടെ മികച്ച സ്രോതസാണ് കൂണ്‍. മുട്ടയുടെ മഞ്ഞക്കരു: മുട്ട വൈറ്റമിന്‍ ഡിയുടെ നല്ല സ്രോതസാണ്. അതുപോലെ തന്നെ മികച്ച പോഷകാഹാരം ആണ് മുട്ട. മുട്ടയിലെ പ്രോട്ടീനിന്റെ ഭൂരിഭാഗവും വെള്ളയിലാണെങ്കിലും, കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ കൂടുതലും മഞ്ഞക്കരുവിലാണ്. പശുവിന്‍ പാല്‍: പശുവിന്‍ പാല്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന പാലാണ്. കാത്സ്യം, ഫോസ്ഫറസ്, റൈബോഫ്‌ലേവിന്‍ എന്നിവയുള്‍പ്പെടെ നിരവധി പോഷകങ്ങളുടെ നല്ല ഉറവിടമാണ് പശുവിന്‍ പാല്‍. പശുവിന്‍ പാലില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. തൈര്: പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ തൈരില്‍ വൈറ്റമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും കടകളില്‍ നിന്ന് വാങ്ങുന്ന പാക്കറ്റ് തൈരില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ളതിനാല്‍ അത് ഒഴിവാക്കി വീട്ടില്‍ തന്നെ തൈര് തയ്യാറാക്കുന്നതാണ് നല്ലത്.
ഓട്സ്: വൈറ്റമിന്‍ ഡിയുടെ മികച്ച സ്രോതസ്സാണ് ഓട്‌സ്. ഓട്സില്‍ അവശ്യ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ, ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും ഇവയില്‍ അടങ്ങിയിട്ടുണ്ട്. പാല്‍ ഉത്പന്നങ്ങള്‍: പാല്‍, തൈര്, ചീസ് തുടങ്ങിയ പാല്‍ ഉത്പന്നങ്ങള്‍ വൈറ്റമിന്‍ ഡി ലഭിക്കാന്‍ കൂടുതല്‍ സഹായിക്കും. ഇവയില്‍ മികച്ച അളവില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യൂസ് വൈറ്റമിന്‍ ഡി സമ്പുഷ്ടമാണ്. നിങ്ങളുടെ വൈറ്റമിന്‍ ഡി അളവ് വര്‍ധിപ്പിക്കാന്‍ ബോട്ടില്‍ഡ് ജ്യൂസുകളേക്കാള്‍ പ്രകൃതിദത്ത ഓറഞ്ച് ജ്യൂസ് കഴിക്കാന്‍ ശ്രദ്ധിക്കുക. ബദാം പാല്‍: പശുവിന്‍ പാലിന് ബദലാണ് ബദാം പാല്‍. ബദാം പാല്‍ വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയതും കലോറി കുറഞ്ഞതുമാണ്. ഇത് പോഷക സമ്പുഷ്ടമായ ഭക്ഷണമാണ്.