നമ്മുടെ ശരീരത്തിന്റെശരിയായ പ്രവര്‍ത്തനത്തിന് എല്ലാ പോഷകങ്ങളും ആവശ്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഇ. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. ശരീരത്തിലെ വിറ്റാമിന്‍ ഇ യുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന അണുബാധകളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ ഇ അനിവാര്യമാണ്. മെച്ചപ്പെട്ട പ്രതിരോധശേഷിക്ക് വിറ്റാമിന്‍ ഇ അത്യാവശ്യമാണ്. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനും ഫലപ്രദമായ ആന്റിഓക്സിഡന്റും കൂടിയാണിത്. കോശങ്ങള്‍, ടിഷ്യുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് ഇത് ശരീര കോശങ്ങളെ സംരക്ഷിക്കുന്നു.
ഗോതമ്പ് ധാന്യങ്ങളുടെ ഉള്ളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയാണ് ഗോതമ്പ് ജേം ഓയില്‍. ഇത് ഏറെ പോഷകഗുണമുള്ള ഒന്നാണ്. ഇതില്‍ വിറ്റാമിന്‍ ഇയും ഇതില്‍ ധാരാളമായി കാണപ്പെടുന്നു. കൂടാതെ, വൈറ്റമിന്‍ ബി6, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും മറ്റ് പല അവശ്യ പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു. ബദാം വിറ്റാമിന്‍ ഇയുടെ നല്ലൊരു ഉറവിടമാണ്. ബദാം, ബദാം ഓയില്‍ അല്ലെങ്കില്‍ ബദാം പാല്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ ലഭിക്കും. മുടിക്കും ചര്‍മ്മത്തിനും ഇത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍-ഇയും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള അവോക്കാഡോ പല വിധത്തില്‍ കഴിയ്ക്കാം. നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ ഇയുടെ നല്ലൊരു ഉറവിടമാണ് സൂര്യകാന്തി വിത്തുകള്‍. സൂര്യകാന്തി വിത്തുകള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.. പല പച്ചിലകളിലും വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ചീര അതിലൊന്നാണ്. പ്രോട്ടീന്‍, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ ഉറവിടം കൂടിയാണ് ചീര.