മികച്ച ക്യാമറ ഫീച്ചറുകൾ ലഭ്യമാകുന്ന ഫോണുകൾക്ക് ഇപ്പോൾ വിലയും വളരെ കൂടുതലാണ്. ഒരു ലക്ഷം രൂപയിൽ താഴെ വില വരുന്ന ചില ഫോണുകളിൽ മികച്ച ക്യാമറ ഫീച്ചറുകൾ ഇപ്പോൾ ലഭ്യമാണ്. ഇതിൽ ഒന്നാണ് അടുത്തിടെ വിവോ ഇന്ത്യയിൽ അവതരിപ്പിച്ച വിവോ എക്സ് 100 പ്രോ. ജനുവരി 4ന് ആയിരുന്നു ഈ ഫോൺ വിവോ ഇന്ത്യയിൽ അവതരിപ്പിച്ചത്. ജനുവരി 11 മുതൽ ഈ ഫോൺ വിപണിയിൽ എത്തും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മികച്ച ക്യാമറകൾ തന്നെയാണ് ഈ ഫോണിനായി കമ്പനി ഒരുക്കിയിരിക്കുന്നത്. വിവോ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ക്യാമറ ഫോൺ ആണിതെന്നാണ് ഇവർ അവകാശപ്പെടുന്നത്. പ്രൊഫഷണൽ തനിമയുള്ള ചിത്രങ്ങൾ പകർത്താൻ ഈ ഫോൺ ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഫോട്ടോഗ്രാഫിക്കായി വേണ്ടി മാത്രം നിരവധി ഫീച്ചറുകളും ഈ ഫോണിൽ വിവോ നൽകിയിരിക്കുന്നു. ഫോണിന്റെ ക്യാമറകളെക്കുറിച്ച് വിശദമായി പരിശോധിക്കാം. 50 എംപിയാണ് ഫോണിന്റെ പ്രധാന ക്യാമറ. ഇതിന് പുറമെ പ്രത്യേക പെരിസ്കോപ് ക്യാമറയും വിവോ ഈ ഫോണിൽ നൽകിയിട്ടുണ്ട്.
ക്യാമറയുടെ മുന്നിൽ 100mm ലെൻസും വിവോ നൽകിയിട്ടുണ്ട്. മികച്ച രീതീയിൽ ഫോക്കൽ ലെങ്ത്ത് നിയന്ത്രിക്കാൻ ഈ സംവിധാനം സഹായിക്കുന്നതാണ്. ഈ ക്യാമറകൾക്ക് Zeiss APO സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഫോണിലെ അൾട്രാ വൈഡ് ലെൻസും 50 എംപി തന്നെയാണ്. സൂര്യന്റെയും മറ്റും ചിത്രങ്ങൾ എടുക്കുമ്പോൾ അമിതമായി വെളിച്ചം കടന്നു വന്ന് കൃത്യമായ രൂപം ലഭിക്കാത്ത രീതീയിൽ ആണ് പല ഫോണുകളുടെ ക്യാമറ പ്രവർത്തിക്കുന്നത്. എന്നാൽ വിവോ എക്സ് 100 പ്രോയിൽ സൂര്യന്റെതടക്കം മികച്ച രീതീയിൽ ചിത്രങ്ങൾ പകർത്താൻ സാധിക്കുന്നതാണ്. ഇതിന് ഫോക്കൽ ലെങ്ത്തും സൂമിങ്ങും കൺട്രോൾ ചെയ്താൽ മതി. മാത്രമല്ല സൂം ചെയ്യുമ്പോൾ ചിത്രത്തിന്റെ ക്ലാരിറ്റി നഷ്ടപ്പെടുന്നതും പല ഫോണുകളുടെ ഒരു പ്രശ്നമാണ് എന്നാണ് വിവോ എക്സ് 100 പ്രോയിൽ ഈ പ്രശ്നം ഇല്ലാ. മികച്ച ക്ലാരിറ്റിയിൽ തന്നെ സൂം ചെയ്ത ചിത്രങ്ങൾ ഇവ ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതായിരിക്കും.
വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ കൃത്രിമമായി വെളിച്ചം നൽകാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയും നിർമ്മാതാക്കൾ ഈ ഫോണിനായി നൽകിയിട്ടുണ്ട്. ഫോണിലെ പോട്രെയ്റ്റ് മോഡും പ്രശംസ അർഹിക്കുന്നുണ്ട്. ഫോട്ടോയിൽ ഫോക്കസ് ആയിട്ടുള്ള വസ്തു വ്യക്താമായി ലഭിക്കാനും ഫോട്ടോയുടെ ബാഗ്രൗണ്ട് ബ്ലറർ ആയി നിൽക്കാനും ഇത് സഹായിക്കുന്നുണ്ട്. അതേസമയം സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ നൽകിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 32 എംപിയാണ്. 5400എംഎഎച്ച് ബാറ്ററിയാണ് വിവോ എക്സ് 100 പ്രോയ്ക്ക് സ്വന്തമായി ഉള്ളത്. വളരെ മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. 89,999 രൂപ ആയിരിക്കും ഈ ഫോണിന്റെ ഇന്ത്യൻ മാർക്കറ്റിലെ വില. ഇത്രയധികം ക്യാമറ ഫീച്ചറുകൾ ഉള്ള ഫോൺ ഈ വിലയ്ക്ക് ലഭിക്കുന്നത് ഇത് ആദ്യമായാണ്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിലും ജനപ്രിയ ഇ കൊമേഴ്സ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലും ജനുവരി 11 മുതൽ ഈ ഫോൺ ലഭ്യമായിരിക്കും.